കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മുഖ്യമന്ത്രി മമത ബാനര്‍ജി ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ഭവാനിപൂരിലാണ് മമത മത്സരിക്കുകയെന്ന് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. ഭവാനിപൂരിലെ എംഎല്‍എ ശോഭന്‍ദേബ് ചാറ്റര്‍ജി രാജിവെച്ചു.
നിലവില്‍ നിയമസഭയില്‍ അംഗത്വമില്ലാതെയാണ് മമത ബാനര്‍ജി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത്. അതിനാല്‍ നിയമപ്രകാരം ആറ് മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കേണ്ടതുണ്ട്. മമതയ്ക്ക് മത്സരിക്കാനായാണ് ശോഭന്‍ദേവ് ചാറ്റര്‍ജി എംഎല്‍എ സ്ഥാനം രാജിവെച്ചിരിക്കുന്നതെന്നാണ് വിവരം. ശോഭന്‍ദേബിന്റെ രാജി ബംഗാള്‍ നിയമസഭ സ്പീക്കര്‍ സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് ശോഭന്‍ദേബ് രാജിക്കത്ത് കൈമാറിയത്.
നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയെ തോല്‍പ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തിന്റെ തിളക്കം കുറച്ചത് സുവേന്ദു അധികാരിയായിരുന്നു. സുവേന്ദുവിന്റെ വെല്ലുവിളി സ്വീകരിച്ച് നന്ദിഗ്രാമില്‍ മത്സരിക്കാന്‍ എത്തിയെങ്കിലും മമത പരാജയപ്പെടുകയായിരുന്നു. 1956 വോട്ടുകള്‍ക്കായിരുന്നു സുവേന്ദുവിന്റെ വിജയം. ബംഗാള്‍ നിയമസഭയില്‍ സുവേന്ദു അധികാരിയാണ് പ്രതിപക്ഷ നേതാവ്.
Post Your Comments