തിരുവനന്തപുരം : വെല്ലുവിളി ഏറ്റെടുത്ത് യു ഡി എഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശൻ. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ ഹൈക്കമാന്‍ഡിനോട് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പരമ്പരാഗത പ്രതിപക്ഷമായി പ്രവർത്തിക്കാൻ സാധിക്കില്ല. എന്തൊക്കെ മാറ്റം കൊണ്ടുവരണമെന്ന് സഹപ്രവർത്തകരുമായി ആലോചിച്ച് തീരുമാനിക്കും. പ്രവര്‍ത്തനത്തില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരും. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു. തലമുറമാറ്റം എല്ലാ മേഖലയിലും വേണം. പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും പിന്തുണ അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read Also : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; ജില്ലകളിൽ യെല്ലോ അലർട്ട്
സര്‍ക്കാറിനെ അന്തമായി എതിര്‍ക്കുകയെന്നതല്ല പ്രതിപക്ഷത്തിന്‍റെ ധര്‍മ്മം. എന്നാല്‍ സര്‍ക്കാറിന് പിഴവുകളുണ്ടാവുമ്പോൾ അത് ചൂണ്ടിക്കാട്ടും. മഹാമാരികാലത്ത് സര്‍ക്കാറിനൊപ്പം നിന്ന് പ്രതിപക്ഷം പ്രവര്‍ത്തിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കി.
Post Your Comments