മലപ്പുറം: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മലപ്പുറത്ത് നാളെ സമ്പൂർണ്ണ അടച്ചിടൽ. നാളെ അടിയന്തര മെഡിക്കൽ സർവീസുകൾക്ക് മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു. കോവിഡ് അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
ട്രിപ്പിൾ ലോക്ക്ഡൗണ്‍ നിലവിലുള്ള മലപ്പുറം ജില്ലയില്‍ നാളെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കില്ലെന്ന് ജില്ലാ കളക്ടര്‍ ബി ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. മലപ്പുറത്ത് ഇന്നലെ 3499 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
തുടർച്ചായി രോഗികളുടെ എണ്ണം ഉയരുന്ന സാചര്യത്തിൽ സംസ്ഥാനത്ത് മലപ്പുറത്ത് മാത്രം ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പിടുത്തിയിട്ടുണ്ട്. മലപ്പുറത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാനും ഗ്രാമ പ്രദേശങ്ങളിൽ നാളെ മുതല്‍ വ്യാപക പരിശോധന നടത്താനുമാണ് പോലീസിന്‍റെ തീരുമാനം. ജനങ്ങൾ സഹകരിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
Post Your Comments