CinemaLatest NewsBollywoodNewsIndiaEntertainmentMovie Gossips

അതാണ് എനിക്ക് ആത്മവിശ്വാസം തന്നത്, സമകാലികനായ ഒരാൾക്കൊപ്പം ജോലി ചെയ്യുന്നതുപോലെയായിരുന്നു അത്; രൺബീർ കപൂർ

എന്നാൽ ഐശ്വര്യ ഒരിക്കലും താനൊരു വലിയ സ്റ്റാർ ആണെന്നോ സീനിയർ ആണെന്നോ ഉള്ള ഭാവം കാണിച്ചില്ല

ബോളിവുഡിന്റെ എക്കാലത്തെയും പ്രിയ നടിയാണ് ഐശ്വര്യ റായ്. ഐശ്വര്യറായിയും യുവാക്കളുടെ പ്രിയതാരം രൺബീർ കപൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘യേ ദില്‍ ഹേ മുഷ്‍കിൽ’. എന്നാൽ തനിക്ക് ഐശ്വര്യറായിയ്ക്ക് ഒപ്പം ആദ്യം അഭിനയിക്കാൻ പേടിയായിരുന്നുവെന്ന് തുറന്നു പറയുകയാണ് രൺബീർ കപൂർ.

ഐശ്വര്യയ്ക്ക് ഒപ്പം അഭിനയിക്കുമ്പോൾ താനേറെ പരിഭ്രാന്തനും അസ്വസ്ഥനുമായിരുന്നുവെന്നും രൺബീർ പറയുന്നു. എന്നാൽ ഐശ്വര്യ ഒരിക്കലും താനൊരു വലിയ സ്റ്റാർ ആണെന്നോ സീനിയർ ആണെന്നോ ഉള്ള ഭാവം കാണിച്ചില്ല എന്നും രൺബീർ പറഞ്ഞു.

രൺബീറിന്റെ വാക്കുകൾ

‘എന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു, പക്ഷേ ഐശ്വര്യ എന്നെ സമാധാനിപ്പിച്ചു. കുട്ടികളെ പോലെ പെരുമാറാതെ വേഗം സീൻ നന്നായി ചെയ്യൂ എന്ന് എന്നോട് പറഞ്ഞു. അതാണ് എനിക്ക് ആത്മവിശ്വാസം തന്നത്. ഐശ്വര്യ ഒരിക്കലും താനൊരു വലിയ സ്റ്റാർ ആണെന്നോ സീനിയർ ആണെന്നോ ഉള്ള ഭാവം കാണിച്ചില്ല. സമകാലികനായ ഒരാൾക്കൊപ്പം ജോലി ചെയ്യുന്നതുപോലെയായിരുന്നു അത്’. രൺബീർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button