KeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

‘എന്നെ എപ്പോഴും അതിശയിപ്പിക്കുന്ന ആളുകളിൽ ഒരാളാണ് നസീർക്ക; ജയസൂര്യ

തിരഞ്ഞെടുക്കുന്ന ഏത് മേഖലയിലും അദ്ദേഹം മികവ് പുലർത്തുന്നു

ലോക്ക് ഡൗണ്‍ കാലം ചിത്രം വരയിലൂടെയായിരുന്നു കോട്ടയം നസീര്‍ സമയം ചിലവഴിച്ചത്. കഴിഞ്ഞ ദിവസം ‘അനന്തഭദ്ര‘ത്തിലെ ദിഗംബരനെ നസീർ ക്യാൻവാസിലാക്കിയത് ശ്രദ്ധനേടിയിരുന്നു.

ഇപ്പോഴിതാ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ‘ എന്ന പുതിയ സിനിമയിലെ ജയസൂര്യയുടെ ചിത്രമാണ് കോട്ടയം നസീര്‍ വരച്ചത്. ജയസൂര്യ തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

“എന്നെ എപ്പോഴും അതിശയിപ്പിക്കുന്ന ആളുകളിൽ ഒരാളാണ് നസീർക്ക, അത് അദ്ദേഹത്തിന്റെ അത്ഭുതകരമായ അനുകരണ നൈപുണ്യമോ ചിത്രകലയോ ആകട്ടെ, തിരഞ്ഞെടുക്കുന്ന ഏത് മേഖലയിലും അദ്ദേഹം മികവ് പുലർത്തുന്നു. അദ്ദേഹത്തിനുള്ളിലെ സംവിധായകനും അതിശയിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്, അത് വളരെ അകലെയാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലായ്‌പ്പോഴും സ്നേഹവും ബഹുമാനവും മാത്രം,” ജയസൂര്യ കുറിച്ചു.

നൂറുകണക്കിന് ചിത്രങ്ങളാണ് ഈ ലോക്ക്ഡൗൺ കാലത്ത് കോട്ടയം നസീർ വരച്ചു കൂട്ടിയത്. നിരവധിപേരാണ് അദ്ദേഹത്തിനെ പ്രശംസിച്ചുകൊണ്ട് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button