എക്കാലത്തെയും ബോളിവുഡിന്റെ പ്രിയ നടിയാണ് ഐശ്വര്യ റായ്. ലോകമെമ്പാടും ആരാധകരുള്ള നടിയാണ് ഐശ്വര്യ. ലോകസുന്ദരി ആരെന്ന ചോദ്യത്തിന് ഇപ്പഴും ഐശ്വര്യ എന്ന പേരാണ് ഏവരുടെയും മനസ്സിൽ ഓടിയെത്തുന്നത്. ഇപ്പോഴിതാ മുൻപൊരു അഭിമുഖത്തിൽ ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ കുറിച്ച് പ്രിയതാരം അക്ഷയ് ഖന്ന പറഞ്ഞതാണ് വൈറലാകുന്നത്.
കരൺ ജോഹറുമായുള്ള ഒരു അഭിമുഖത്തിലാണ് അക്ഷയ് ഖന്ന ഐശ്വര്യയുടെ സൗന്ദര്യത്തെ കുറിച്ച് വാചാലനായത്. ഇന്റസ്ട്രിയിലെ ഏറ്റവും സെക്സിയായിട്ടുള്ള നടിയാണ് ഐശ്വര്യ എന്ന് ഖന്ന പറയുന്നു.
‘ഐശ്വര്യയുടെ സൗന്ദര്യത്തിൽ നിന്ന് പലപ്പോഴും എനിക്ക് കണ്ണുകളെടുക്കാൻ തോന്നിയിട്ടില്ല. ആ സൗന്ദര്യം പുരുഷന്മാരെ ലജ്ജിപ്പിയ്ക്കുന്നതാണ്. ഒരു ഭ്രാന്തനെ പോലെ നോക്കി നിന്നു പോവും എന്നാണ്’ അക്ഷയ് ഖന്ന പറഞ്ഞത്.
സുഭാഷ് ഖയ് സംവിധാനം ചെയ്ത താൽ എന്ന ചിത്രത്തിന് വേണ്ടിയാണ് ഏറ്റവും ആദ്യം അക്ഷയ് ഖന്നയും ഐശ്വര്യ റായിയും ഒന്നിച്ചത്. തുടർന്ന് ഋഷി കപൂർ സംവിധാനം ചെയ്ത ആ അബ് ലൗട്ട് ചലേൻ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു.
Post Your Comments