മനാമ: ബഹ്റൈനില്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍. 2,415 പേര്‍ക്കാണ് ഇന്നലെ രാജ്യത്ത് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,466 പേര്‍ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തരായി. ഏഴ് പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്.
നാല് സ്വദേശി പുരുഷന്‍മാരും രണ്ട് പ്രവാസി പുരുഷന്‍മാരും ഒരു പ്രവാസി സ്ത്രീയുമാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 796 പേര്‍ പ്രവാസി തൊഴിലാളികളാണ്. 2,09,293 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1,89,962 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. 18,551 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ള 285 പേരില്‍ 207 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,432,836 കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.
Post Your Comments