ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര നേരത്തെ നടത്താൻ ബിസിസിഐ ആവശ്യപ്പെട്ടുവെന്ന വാർത്തകൾ നിഷേധിച്ച് ഇംഗ്ലണ്ട് ആന്റ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. ഇത്തരത്തിൽ ഒരു ആവശ്യവും ബിസിസിഐ മുന്നോട്ട് വെച്ചിട്ടില്ലെന്നും പരമ്പര നേരത്തെ നിശ്ചയിച്ച പോലെ ഓഗസ്റ്റ് നാലിന് തന്നെ നടക്കുമെന്നും ഇംഗ്ലണ്ട് ബോർഡ് അറിയിച്ചു.
ഐപിഎൽ സെപ്തംബറിൽ നടത്തുവാനായി സെപ്തംബർ രണ്ടാം ആഴ്ച ആരംഭിക്കേണ്ട മാഞ്ചസ്റ്റർ ടെസ്റ്റ് ജൂലൈ നാലാം ആഴ്ചയിലേക്ക് മാറ്റാനായിരുന്നു ബിസിസിഐ ആവശ്യപ്പെട്ടുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരം ഒരു നീക്കവും വന്നിട്ടില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ബിസിസിഐയുമായി പല തരത്തിൽ നിരന്തരമായി ചർച്ചകളിൽ ഇംഗ്ലണ്ട് ബോർഡ് ഏർപ്പെടാറുണ്ടെങ്കിലും ഇത്തരം ഒരു ആവശ്യവും ബിസിസിഐ ഉന്നയിച്ചിട്ടില്ലെന്നും നേരത്തെ നിശ്ചയിച്ച പ്രകാരം ടെസ്റ്റ് പരമ്പര മുന്നോട്ട് പോകുവാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
Post Your Comments