Latest NewsKeralaNews

കേന്ദ്രസര്‍ക്കാരുമായി നല്ല രീതിയില്‍ പോയാല്‍ കേരളത്തിന് കൊള്ളാം ; മുന്നറിയിപ്പുമായി എം ടി രമേശ്

കൊച്ചി : രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ കേന്ദ്രസര്‍ക്കാരുമായി നല്ല രീതിയില്‍ പോയാല്‍ കേരളത്തിന് നല്ലതെന്ന് ബിജെപി നേതാവ് എം ടി രമേശ്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേന്ദ്രസര്‍ക്കാരിന് കേരളത്തോട് പ്രത്യേകിച്ച് വിരോധമൊന്നുമില്ല. കേരളത്തിനാവശ്യമുള്ള എല്ലാ സഹായവും സമയാസമയം കേന്ദ്രം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് കേന്ദ്രവുമായി മുഖ്യമന്ത്രി ഒരു സംഘര്‍ഷമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും എംടി രമേശ് പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെങ്ങനെയെല്ലാമാണെന്ന് കാത്തിരുന്ന് കാണണം. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സര്‍ക്കാരിനെതിരായി ഉയര്‍ന്നുവന്നിട്ടുള്ള ധാരാളം കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളൊന്നും ഒരു തെരഞ്ഞെടുപ്പ് വിജയത്തോടെ ഇല്ലാതാകുന്നില്ല. ആ പ്രശ്‌നങ്ങളുടെ മെറിറ്റ് അതേപോലെ നില്‍ക്കും. അക്കാര്യങ്ങള്‍ ഇനിയും സ്വാഭാവികമായി ചര്‍ച്ചയില്‍ വരും. ഇനിയുള്ള ദിവസങ്ങളില്‍ നാം അനുഭവിക്കുന്ന പ്രശ്‌നങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനമെന്താണ് എന്നതിനെ ആശ്രയിച്ചായിരിക്കും സര്‍ക്കാരിനോടുള്ള ബിജെപിയുടെ സമീപനമെന്നും എം ടി രമേശ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button