കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നും പരാജയപ്പെട്ട മമതാ ബാനര്‍ജി വീണ്ടും മത്സരിക്കാനൊരുങ്ങുന്നു. ഭവാനിപുര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തവണ തൃണമൂലിന്റെ ശോഭന്‍ദേവ് ചട്ടോപാധ്യായയാണ് ഭവാനിപ്പൂരില്‍ നിന്ന് വിജയിച്ചത്. ശോഭന്‍ദേവ് ഉടന്‍ രാജിവെച്ച് മമതയ്ക്ക് വഴിമാറിക്കൊടുക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വമ്പന്‍വിജയം നേടിയതിനു പിന്നാലെ മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. നിയമസഭാംഗം അല്ലാത്ത ഒരാള്‍ മന്ത്രിയായാല്‍ ആറുമാസത്തിനകം നിയമസഭാംഗത്വം നേടിയിരിക്കണം. അല്ലാത്തപക്ഷം രാജി സമര്‍പ്പിക്കണമെന്നാണ് ഭരണഘടനയുടെ 164-ാം അനുച്ഛേദത്തില്‍ പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് ഭവാനിപ്പൂരില്‍നിന്ന് മമത വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുന്നത്.
Post Your Comments