ബംഗളൂരു: കർണാടകയിലും ലോക്ക് ഡൗൺ നീട്ടി. ജൂൺ ഏഴു വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടിയത്. കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി യെദ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്. മെയ് 10 നാണ് കർണാടകയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ജൂൺ ഏഴു വരെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമായി തുടരും. വിദഗ്ധരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് തീരുമാനം.
ഇന്ന് സംസ്ഥാനത്ത് 32,218 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 353 പേർക്ക് കോവിഡ് ബാധയെ തുടർന്ന് ഇന്ന് സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടു. ഇതോടെ ആകെ കോവിഡ് മരണം 24,207 ആയി. 23,67,742 പേർക്കാണ് കർണാടകയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ 5,14,238 വിവിധ ഭാഗങ്ങളിലായി ചികിത്സയിലുണ്ട്.
Post Your Comments