ന്യൂഡല്‍ഹി: കൊവിഡ് ബാധയുണ്ടെന്ന് സംശയമുള്ളവർക്ക് ഇനിമുതൽ സ്വയം പരിശോധന നടത്താം. ഇതിനായുള്ള കിറ്റിന് ഐസിഎം ആര് അംഗീകാരം നല്കി. ലാബുകളില്‍ പോയി പരിശോധിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍, വീടുകളില്‍ എത്തി പരിശോധന നടത്താനുള്ള ആളുകളുടെ അഭാവം എന്നിവ നികത്താന്‍ ഇത് സഹായിക്കും. പരിശോധനാഫലം പൂർണമായും ശരിയായി കൊള്ളണമെന്നില്ല.
പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈലാബ് എന്ന കമ്പനിയാണ് പരിശോധന കിറ്റ് തയാറാക്കിയത്. റാപ്പിഡ് ആന്റിജന്‍ പരിശോധനയുടെ മാതൃകയാണ് ഇത് പിന്തുടരുന്നത്. മൂക്കില്‍ നിന്ന് സ്വാബ് ശേഖരിച്ചതിന് 20 മിനുട്ടുകള്‍ക്ക് ശേഷം ഫലം അറിയാന്‍ സാധിക്കും. ഒരു കിറ്റിന് 250 രൂപയാണ് വില. പരിശോധന ഫലം പോസിറ്റീവ് ആണെങ്കില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധനയുടെ ആവശ്യം ഇല്ല. മൊബൈല്‍ ആപ്പുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിനാല്‍ ഐസിഎംആറിന് നേരിട്ട് വിവരങ്ങള്‍ ലഭ്യമാകും. പൊതുസ്ഥലങ്ങളില്‍ വെച്ച് പരിശോധന നടത്താന്‍ പാടില്ല. രോഗലക്ഷണം ഉണ്ടായിട്ടും പരിശോധനയില്‍ നെഗറ്റീവ് ആവുകയാണെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം.
Also Read:സംസ്ഥാനത്ത് അധ്യായന വർഷം ജൂൺ ഒന്നിന്; 10,12ലെ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ്
പ്രീ-ഫില്‍ഡ് എക്സ്ട്രാക്ഷന്‍ ട്യൂബ്, അണുവിമുക്തമായ നാസല്‍ സ്വാബ്, ഒരു ടെസ്റ്റിംഗ് കാര്‍ഡ്, ബയോ ഹാസാര്‍ഡ് ബാഗ് എന്നിവയാണ് കിറ്റിലുള്ളത്. സ്വാബ് രണ്ട് മുതല്‍ നാല് സെന്റി മീറ്റര്‍ വരെ മൂക്കിനുള്ളിലേക്ക് കടത്തണം. ലഭിച്ച സ്വാബ് എക്സ്ട്രാക്ഷന്‍ ട്യൂബിനുള്ളില്‍ ചുറ്റിച്ച് അതിലുള്ള ദ്രാവാകവുമായി കൂടിച്ചേരാന്‍ അനുവദിക്കണം. ട്യൂബ് മുറുക്കി അടക്കുക. എക്സ്ട്രാക്ഷന്‍ ട്യൂബില്‍ നിന്ന് രണ്ട് തുള്ളി ടെസ്റ്റിംഗ് കാര്‍ഡിലേക്ക് ഒഴിക്കുക. ടെസ്റ്റിംഗ് കാര്‍ഡില്‍ രണ്ട് വര തെളിയുകുയാണെങ്കില്‍ പോസിറ്റീവ് ആയിരിക്കും. ഒന്ന് ആണെങ്കില്‍ നെഗറ്റീവും. ട്യൂബും, സ്വാബും ബയോ ഹസാര്‍ഡ് ബാഗിലാക്കി മലിന്യങ്ങളുടെ ഒപ്പം നിക്ഷേപിക്കുക. പൂർണ ഫലം ഉറപ്പുവരുത്തുന്നില്ല.
Post Your Comments