ഡല്‍ഹി: കോവിഡ് പ്രതിരോധ രംഗത്ത് നിർണ്ണായക മുന്നേറ്റവുമായി ഡി.ആര്‍.ഡി.ഒ കോവിഡ് ചികിത്സയ്ക്കുള്ള മരുന്നിന്റെനിർമ്മാണത്തിന് ശേഷം ആന്‍റിബോഡികളെ തിരിച്ചറിയാനുള്ള കിറ്റുകളാണ് ഡി.ആര്‍.ഡി.ഒ തയ്യാറാക്കിയത്. മൂന്ന് വിവിധ ഘട്ടങ്ങളിലായി പുറത്തിറക്കിയ കിറ്റിന് ഐ.സി.എം.ആറിന്‍റെ അംഗീകാരം ലഭിച്ചതായും ഡി.ആര്‍.ഡി.ഒ വ്യക്തമാക്കി.
കോവിഡ് പ്രതിരോധ പ്രവർത്തന രംഗത്തുള്ള വാന്‍ഗാര്‍ഡ് ഡയഗനോസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് ആന്‍റിബോഡികളെ തിരിച്ചറിയാനുള്ള ഡിപ്കോവാന്‍ കിറ്റുകൾ തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ ആയിരം രോഗികളില്‍ പരീക്ഷിച്ച് ഫലംകണ്ടെന്നും ഡി.ആര്‍.ഡി.ഒ പറഞ്ഞു
കോവിഡ് വൈറസിന്‍റെ സ്പൈക്കുകളേയും നൂക്ലിയോകാപ്സിഡ് പ്രോട്ടീനുകളേയും കണ്ടെത്താന്‍ സഹായിക്കുന്നവയാണ് ആന്‍റിബോഡി കിറ്റുകൾ. പരീക്ഷണത്തില്‍ 97 ശതമാനം വിജയകരമാണെന്നും ഡി.ആര്‍.ഡി.ഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Post Your Comments