മുംബൈ/ ഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു. മരണസംഖ്യയിലും വൻ കുറവാണു അനുഭവപ്പെട്ടത്. അതേസമയം തീവ്രപരിചരണ വിഭാഗങ്ങളിലുള്ള നിരവധി പേര്‍ ഇപ്പോഴും കോവിഡ് ബാധിതരായിതുടരുന്നതാണ് മരണം ഉണ്ടാകുന്നതിന്റെ കാരണം.
ഡല്‍ഹിയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ കോവിഡ് കേസുകളുകളില്‍ 75 ശതമാനം കുറവുണ്ടായി. എന്നാല്‍ മരണ നിരക്കില്‍ 27 ശതമാനം മാത്രമാണ് കുറവുണ്ടായത്. മെയ് പത്തിന് ഡല്‍ഹിയില്‍ 12651 കേസുകളും 319 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പത്ത് ദിവസത്തിന് ശേഷം ഇന്ന് കോവിഡ് കേസുകള്‍ 3231 ആയി കുറഞ്ഞെങ്കിലും233 മരണം ഇന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡല്‍ഹിയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായ മാക്‌സ് ആശുപത്രിയില്‍ ഏപ്രില്‍ ആദ്യ ആഴ്ച മുതല്‍ 30000 ത്തിലധികം പേരെ കോവിഡ് ബാധിതരായി പ്രവേശിപ്പിച്ചു. ഒന്നാം തരംഗത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ് രണ്ടാം തരംഗം. വളരെവേഗമാണ് ഇത് പടർന്നു പിടിക്കുന്നത്.
Post Your Comments