COVID 19Latest NewsNewsLife StyleHealth & Fitness

കോവിഡ് രോഗമുക്തി നേടിയവർ ശ്വസന വ്യായാമങ്ങള്‍ ചെയ്യണമെന്ന് പറയുന്നതിന് പിന്നിലെ കാരണം അറിയാം

ക്യത്യമായ വ്യായാമവും പോഷക​ഗുണമുള്ള ഭക്ഷണങ്ങളും കോവിഡിനെ ചെറുക്കാൻ സഹായിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവരും പോസ്റ്റ് കോവിഡ് സാഹചര്യങ്ങളിലും ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണമെന്ന് പഠനങ്ങൾ പറയുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കില്‍ ശ്വസന വ്യായാമങ്ങളെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കുകയും ചെയ്യേണ്ടതുണ്ട്.

കോവിഡിന്റെ ഭീഷണിയെ അതിജീവിക്കാമെന്നതോടൊപ്പം തന്നെ നിലവിലുള്ള മറ്റ് പല ശാരീരിക ബുദ്ധിമുട്ടുകളെയും തരണം ചെയ്ത് ആരോഗ്യകരമായ ജീവിതം തുടര്‍ന്ന് നയിക്കുവാനും സഹായകരമാകുന്നു. കോവിഡ് ശ്വാസകോശത്തെ നേരിട്ട് ബാധിക്കുന്നതിനാൽ ശ്വാസകോശത്തെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

Read  Also : എം.എം.ലോറന്‍സിനെ പരിചരിക്കാന്‍ സി.പി.എം നേതാക്കള്‍ അനുവദിക്കുന്നില്ലെന്ന് മകള്‍ ആശാ ലോറന്‍സ്

വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ള രോഗികൾ യോഗ ചെയ്യുന്നത് ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. വിഷാദവും ഉത്കണഠയും അകറ്റാൻ യോ​ഗയും ശ്വസന വ്യായാമങ്ങളും സഹായിക്കുമെന്നും പോഷകാഹാര വിദ​ഗ്ധർ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button