KeralaLatest NewsNews

എം.എം.ലോറന്‍സിനെ പരിചരിക്കാന്‍ സി.പി.എം നേതാക്കള്‍ അനുവദിക്കുന്നില്ലെന്ന് മകള്‍ ആശാ ലോറന്‍സ്

ഭരണം വീണ്ടും കിട്ടിയപ്പോള്‍ സഖാക്കളുടെ തനിനിറം പുറത്ത്

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എം.എം.ലോറന്‍സിനെ വാര്‍ദ്ധക്യ കാലത്ത് പരിചരിക്കാന്‍ സിപിഎം നേതാക്കള്‍ അനുവദിക്കുന്നില്ലെന്ന് മകള്‍ ആശ ലോറന്‍സ്. സുഖമില്ലാതെ എറണാകുളം ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ആശുപത്രിയില്‍ കഴിയുന്ന ലോറന്‍സിനെ ഇതുവരെ നോക്കിയിരുന്ന ബന്ധു ഉപേക്ഷിച്ചുവെന്നാണ് ആശ ലോറന്‍സ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പാര്‍ട്ടി ജില്ല സെക്രട്ടറിയായ സി.എന്‍ മോഹനന്‍ തന്നെയും മകനെയും ഭീഷണിപ്പെടുത്തിയെന്നും ആശ പറയുന്നു. ‘അപ്പനെ ഞങ്ങള്‍ നോക്കികോളാം എന്ന് പറഞ്ഞപ്പോള്‍ എന്നോട് ദേഷ്യത്തോടെ ‘ലോറന്‍സിന്റെ ആണ്‍മക്കള്‍ ഉണ്ട് ഇല്ലെങ്കില്‍ പാര്‍ട്ടി ഉണ്ട് നോക്കാന്‍’ എന്ന് ആണ് സി.എന്‍ മോഹനന്‍ പറഞ്ഞത്. ഭരണം വീണ്ടും കിട്ടിയപ്പോള്‍ സഖാക്കളുടെ തനിനിറം ധാര്‍ഷ്ട്യം ഭീഷണിപ്പെടുത്തല്‍ തുടങ്ങി കഴിഞ്ഞുവെന്നും ആശ ലോറന്‍സ് കുറിച്ചു.

Read Also : ഒന്നാംതരം ദളിത് വിരുദ്ധത വിളമ്പൽ അല്ലേ ഇത്; വിമർശനവുമായി ഒമർ ലുലു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ രാത്രി 11.15 നുള്ള ഗുരുവായൂര്‍ എക്‌സ്പ്രസ്സില്‍ യാത്ര ചെയ്തു 3 മണിക്ക് എറണാകുളത്ത് എത്തി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഞാനും മിലനും ഇരുന്നു. 3 പേരെ കണ്ടു. പിന്നെ ഞങ്ങളും, വിജനമാണ് സ്റ്റേഷന്‍. ഇനി വന്ന കാര്യം. ഇപ്പോള്‍ എറണാകുളം കടവന്ത്രയിലുള്ള ഇന്ദിരാഗാന്ധി കോര്‍പറേറ്റിവ് ഹോസ്പിറ്റലില്‍ അപ്പച്ചന്റെ എം.എം ലോറന്‍സിന്റെ അടുത്തിരുന്നാണ് ഞാനിത് എഴുതുന്നത്. ഇന്നലെ വൈകിട്ട് ഉത്തരവാദിത്തപെട്ട പാര്‍ട്ടി നേതാവ് വിളിച്ചു. അപ്പച്ചന്‍ ആശുപത്രിയിലാണ് എന്ന് പറഞ്ഞതും ഞാന്‍ കരയാന്‍ തുടങ്ങിയിരുന്നു. അപ്പച്ഛന്‍ 2-3 മാസമായി മുളവ്ക്കാട് ഉള്ള ഒരു അകന്ന ബന്ധുവായ അഡ്വ.അരുണ്‍ ആന്റണിയുടെ വീട്ടിലായിരുന്നു. കുറെ നാളായി ഈ ARUN ANTONY JOS MON ഉം( ബന്ധു നിയമന വിവാദ നായകന്‍) ആണ് അപ്പച്ചനെ കൊണ്ട് നടക്കുന്നത്

അതിന് മുന്‍പ് എം.എം മാത്യു (അനിയന്‍ ആണ്) BABU MATHEW Retd High Court Judge അപ്പച്ഛന്റെ ഇടം വലം കൊണ്ട് നടന്നത്. ഭാര്യയും നാല് മക്കളും കാഴ്ച്ചകാരെ പോലെ നില്‍ക്കേണ്ടി വന്നിട്ടുണ്ട് .സ്ഥാനകയറ്റത്തിന് അനുസരിച്ച് ബന്ധുക്കളുടെ കടന്ന് കയറ്റം. കൃത്യമായി പറഞ്ഞാല്‍ അടിയന്തരാവസ്ഥ കഴിഞ്ഞ് നടന്ന നിയമ സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആയപ്പോള്‍ മുതല്‍. പിന്നീട് ജീവിതമൊക്കെ അങ്ങിനെ ആയി.

ഇപ്പഴത്തെ കാര്യം. ഇന്നലെ വൈകിട്ട് കഴിഞ്ഞപ്പോഴാണ് എനിക്ക് ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങിയത്. അപ്പച്ഛന് മൂത്രം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് അവര്‍ സൂത്രത്തില്‍ സജിയെ വിളിച്ച് വരുത്തി ഒഴിവാക്കി എന്ന് Adv Arun Antonyന്റെ വീട്ടില്‍ നിന്നും ഒഴിവാക്കിയതാണ് എന്നാണ് പറഞ്ഞത്.

Abi മൂന്നാമത്തെ മകന്‍ Abi കുറെ നാളായി അപ്പഛനെ നോക്കാറില്ല Abi തന്നെ ആ വീട്ടിലില്ലാതായി ഇടയ്ക്ക്. അപ്പച്ഛനോട് അവിടെ നില്‍ക്കണ്ട എന്ന് പറഞ്ഞാല്‍ അംഗികരിക്കാന്‍ പറ്റുന്നില്ല. മൂത്തമകള്‍ SUJA ദുബായില്‍ ആണ് കുറച്ച് നാള്‍ മുന്‍പ് Suja പറഞ്ഞു അപ്പച്ഛന്‍ കുളിമുറിയില്‍ വീണ് 3 – 4 മണിക്കൂര്‍ ആരും അറിഞ്ഞില്ല. പിന്നെ സ്വയം എഴുന്നേറ്റ് വന്ന് സജിയെ അറിയിച്ചപ്പോള്‍ ആണ് അറിയുന്നത്. സജി വന്ന് ആശുപത്രിയില്‍ കൊണ്ട് പോയി പരുക്കുകള്‍ ഒന്നും ഉണ്ടായില്ല.

അപ്പോള്‍ മിലന്‍ പറഞ്ഞു അപ്പഛനെ ഞങ്ങള്‍ നോക്കികോളാം. നിങ്ങള്‍ അത് ഓര്‍ത്ത് വിഷമിക്കണ്ട എന്നാണ് Suja മറുപടി പറഞ്ഞത്. ആയിക്കോട്ടെ എന്ന് ഞങ്ങളും പറഞ്ഞു. കോവിഡ് തുടങ്ങിയ നാളില്‍ അപ്പച്ചനെ അന്വേഷിക്കണമെന്ന് എറണാകുളം എം.പി ഹൈബി ഈഡനെ അറിയിച്ചു.പിന്നീടൊരിക്കല്‍ കോണ്‍ഗ്രസ്റ്റ് നേതാവ് ഡൊമിനിക്ക് പ്രസറ്റേഷനെയും ഞാന്‍ വിളിച്ചിരുന്നു. അപ്പന്റെ കാര്യം പറഞ്ഞിരുന്നു അമ്മ ബേബി ലോറന്‍സിന്റെ ബന്ധു ആണ് അദ്ദേഹം.

എന്റെ 3 സഹോദരങ്ങളും സാമ്പത്തികമായി വളരെ ഉന്നത നിലയിലാണ്. എനിക്ക് ഉണ്ടായിരുന്ന ജോലിയും പോയിരിക്കുന്ന അവസ്ഥയിലാണല്ലോ. Suja എന്നോട് പറഞ്ഞിരുന്നു ARUN ANTONY. JOSMON എന്നിവരാണ് ഇപ്പോള്‍ അപ്പഛനെ കൊണ്ട് നടക്കുന്നത് എന്ന് ഇവരാരും ഇതൊന്നും പുറത്ത് പറയില്ല അമര്‍ഷം ഉള്ളില്‍ വയ്ക്കും. ഞാന്‍ പറയും അപ്പോള്‍ ഞാന്‍ കുറ്റവാളി ആകും. അതാ പതിവ്. സാരമില്ല ഞാന്‍ ഈശ്വരവിശ്വാസി ആണ്.

അപ്പച്ചനെ വന്ന് നോക്കണം എന്ന് പാര്‍ട്ടികാരും മറ്റു ചിലരും പറഞ്ഞതനുസരിചാണ് ഞാനും മിലനും രാത്രിയില്‍ ഈ കോവിഡ് സമയത്ത് വന്നത്. ഞാനാദ്യം വിളിച്ചത് MVJayarajan നെ ആണ്
അദ്ദേഹം പറഞ്ഞു ജില്ല സെക്രട്ടറി CN Mohanan നെ അറിയിക്കാം എന്ന്. CN Mohanനെ പല പ്രാവശ്യം വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് ഞാന്‍ പാര്‍ട്ടി സെക്രട്ടറി A VIJAYRAGHAVAN നെ വിളിച്ചു.
‘എന്റെ കാര്യമല്ല പാര്‍ട്ടി സഖാവിന്റെ കാര്യമാണ് പറയുന്നത് അന്വേഷിച്ചില്ലെങ്കില്‍ ഞാന്‍ എല്ലാവരെയും അറിയിക്കും എന്ന് പറഞ്ഞു’. ‘ഉടനെ അന്വേഷിക്കാം ‘ എന്ന് ഉറപ്പ് പറഞ്ഞു.

ഞങ്ങള്‍ക്ക് സ്റ്റേഷനില്‍ പോകാന്‍ സഹായം ചോദിച്ചു Police station ല്‍ 112 ല്‍ ഒക്കെ വിളിച്ചു. പിന്നീട് നിയുക്ത മന്ത്രി കെ. രാധകൃഷ്ണ് നെ വിളിച്ചു. അപ്പോള്‍ രാധകൃഷ്ണന്‍ പറഞ്ഞു ഞാന്‍ വിജയരാഘവനെ വിളിക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നു. എറണാകുളത്ത് വിളിച്ച് ഏര്‍പ്പാട് ചെയ്തിട്ടുണ്ട് ഉടനെ പാര്‍ട്ടി നേതാക്കളോട് ആശുപത്രിയില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്ന്. ഞങ്ങള്‍ തമ്പാനൂര്‍ സ്റ്റേഷനില്‍ എത്തുന്നത് വരെ എല്ലാവരും അന്വേഷിച്ചോണ്ടിരുന്നു.

ആശുപത്രിയില്‍ എത്തി.അപ്പച്ഛനെ നോക്കാന്‍ Jos എന്നയാളിനെ സജി നിയമിച്ചിട്ടുണ്ട്. അപ്പച്ചനോട് ഞാനും മിലനും കാര്യങ്ങള്‍ പറഞ്ഞു. ഞങ്ങളുടെ കൂടെ വരണം എന്ന് പറഞ്ഞു. കുറെ നാളായി ഞങ്ങള്‍ പറയുമ്പോള്‍ ആദ്യമൊക്കെ ദേഷ്യപെടുമായിരുന്നു. പിന്നെ പിന്നെ ദേഷ്യപ്പെടല്‍ കുറഞ്ഞു. ഇന്ന് രാവിലെ അപ്പച്ഛന്‍ കഴിച്ചത് അപ്പവും കടലകറിയും പുറത്ത് നിന്ന് മേടിച്ചത്. അടുത്ത മാസം 92 വയസ് ആകുന്നു. ഈ പ്രായത്തില്‍ പുറത്തെ ഭക്ഷണമാണോ കഴിക്കേണ്ടത്. ഞാന്‍ അപ്പ്ഛനോടും ചോദിച്ചു. മറുപടിയില്ല.

മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നേരിട്ട് അപ്പച്ഛനോട് പറഞ്ഞതായി അറിയാം പാര്‍ട്ടി നോക്കാം എന്ന് . അപ്പച്ഛന്‍ എന്തുകൊണ്ടോ തയ്യാറായില്ല. ഇന്ന് രാവിലെ സജി ആശുപതിയില്‍ വന്നു.
കുറച്ച് കഴിഞ്ഞപ്പോള്‍ എറണാകുളം CPIM ജില്ല സെക്രട്ടറി CN Mohanan കോണ്‍ഗ്രസ് നേതാവ്Ajay Tharayil എന്നിവര്‍ വന്നു. Doctors വന്നു.Dr.CK Balan ആണ് ചികില്‍സിക്കുന്നത്.

സിഎന്‍ മോഹനനോട് അപ്പനെ ഞങ്ങള്‍ നോക്കികോളാം എന്ന് പറഞ്ഞപ്പോള്‍ എന്നോട് ദേഷ്യത്തോടെ ‘ലോറന്‍സിന്റെ ആണ്‍മക്കള്‍ ഉണ്ട് ഇല്ലെങ്കില്‍ പാര്‍ട്ടി ഉണ്ട് നോക്കാന്‍’ എന്ന് ആണ് C N MOHANAN പറഞ്ഞത്. ആണ്‍മക്കളുടെ നോട്ടം പറ്റാതെ ആണല്ലോ ബന്ധുവീട്ടില്‍ പോകേണ്ടി വന്നത് എന്ന് പറഞ്ഞപ്പോള്‍ മറുപടി ഇല്ല. അപ്പന്റെയും ഡോക്ടര്‍മാരുടെയും സാന്നിധ്യത്തില്‍ ഞാന്‍ പറഞ്ഞു പാര്‍ട്ടി നോക്കിക്കോ പക്ഷേ വല്ലവന്റെയും വീട്ടില്‍ അപ്പന്‍ പോയി നില്‍ക്കാനും ഒഴിവാക്കപ്പെടാനും സാഹചര്യം ഇനി ഉണ്ടാവരുതെന്ന്.

പുറത്തിറങ്ങി CN Mohanan വീണ്ടും ഒച്ച എടുത്തു എന്നോട്ട്. ഞാന്‍ അമ്മ അനുഭവിച്ച കാര്യങ്ങള്‍ പറഞ്ഞു. അപ്പ്ന്റെ കാര്യങ്ങളും പാര്‍ട്ടി സെക്രട്ടറി വീണ്ടും എന്നെ ഭീഷണി പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു’ ഭീഷണി ഒന്നും വേണ്ട അതൊക്കെ പാര്‍ട്ടിയിലും സ്വന്തം കുടുംബത്തിലും മതി’ എന്ന്.

വേറൊരു കുടുംബത്തിലും നടക്കാത്ത കാര്യങ്ങളാണ് എന്നൊക്കെ പറഞ്ഞു അപമാനിച്ചു വേദനിപ്പിച്ചു സിഎന്‍ മോഹനന്‍. ഞങ്ങളെ, എന്നെയും എന്റെ മകനെയും കൊണ്ട് നോക്കിപ്പില്ലാന്ന് ഉറപ്പിച്ച് സഖാവും സജിയും അജയ് തറയിലും പോയിട്ടുണ്ട്.അജയ് തറയിലിന് ഇതില്‍ എന്താ താല്‍പര്യം എന്നറിയില്ല.

ഇന്നലെ ഉടന്‍ ആശുപത്രിയിലെത്തി എം.എം.ലോറന്‍സിന്റെ കാര്യം അന്വേഷിക്കാന്‍ എ.വിജയരാഘവന്‍ നിര്‍ദ്ദേശം നല്‍കിയിട്ട് ഇന്ന് രാവിലെ 12 മണിയോട് കൂടിയാണ് നേതാവ് സിഎന്‍ മോഹനന്‍ വന്നത്. സജി വിളിച്ച് വരുത്തിയതാണവരെ എന്നെയും മകനെയും ഭീഷണി പെടുത്താന്‍.

അപ്പച്ഛനെ നോക്കാന്‍ നില്‍ക്കുന്ന ജോസ് പറഞ്ഞു ഈ നിമിഷം വരെ ഇത്രയും ദിവസമായിട്ടും ഒരു പാര്‍ട്ടിക്കാരനും പാര്‍ട്ടിനേതാവും എം.എം.ലോറന്‍സിനെ കാണാന്‍ വന്നിട്ടില്ല എന്ന്. അപ്പച്ചന്‍ നിന്നിരുന്ന വീട്ടിലെ ARUN ANTONY അപ്പച്ചന്‍ ഇനി നിന്നാല്‍ ബാധ്യത ആകുമെന്ന് മനസിലാക്കി ഒഴിവാക്കിയതാണ് എന്നാണ് അറിഞ്ഞത്.

ഞാനും മകനും നോക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞപ്പോള്‍ മകന്‍ എവിടെ ഏതാണ് മകന്‍ എന്ന് ചോദിച്ചു മിലനെ കാണിച്ചപ്പോള്‍ ഒന്നു ഇരുത്തി നോക്കി. അപ്പച്ചന്റെ ഇഷ്ടം പാര്‍ട്ടികാരുടെ നോട്ടമാണെങ്കില്‍ ആയിക്കോട്ടെ. പക്ഷേ എവിടെ എങ്കിലും കൊണ്ട് പോയി തള്ളരുത്.
നൃപന്‍ ചക്രവര്‍ത്തിയുടെ ‘എല്ലാം അവസാന കാലം എന്തായിരുന്നു എന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്.

എന്നെ അപ്പച്ഛനില്‍ നിന്നും അകറ്റിയത് മറ്റും മൂന്ന് സഹോദരങളും ചേര്‍ന്നാണ്. അവരത് തുടരുന്നു. തുടരട്ടെ. പക്ഷേ അപ്പച്ചന്‍ ഇനി അമ്മയെ പോലെ അവസാന കാലത്ത് മക്കള്‍ നോക്കാതെ ആവരുത്.

മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എ.വിജയരാഘവനും നിയുക്ത മന്ത്രി കെ രാധക്യഷ്ണനും കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി ജയരാജനും എം.എം.ലോറന്‍സിന്റെ വിവരങ്ങള്‍ നേരിട്ട് അന്വേഷിച്ച് അപ്പച്ഛന് വേണ്ട കാര്യങ്ങള്‍ എത്രയും പെട്ടെന്ന് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

സ്ത്രീ ശാക്തികരണത്തിന് മതില് പണിത പാര്‍ട്ടിയുടെ എറണാകുളം ജില്ല സെക്രട്ടറി സിഎന്‍ മോഹനന്‍ എന്നെ ഭീഷണിപ്പെടുത്തണ്ട എന്നും നിര്‍ദ്ദേശിക്കുക. അയാള്‍ പറയുക ആണ് ലോറന്‍സിന് 2ആണ്‍മക്കള്‍ ഉണ്ട് അവര്‍ നോക്കിയില്ലെങ്കില്‍ പാര്‍ട്ടി നോക്കുമെന്ന്
പെണ്‍മക്കള്‍ പുറത്ത് നില്‍ക്കാന്‍. എന്തൊരു നീതി.

അപ്പച്ചനെ പാര്‍ട്ടി മേല്‍നോട്ടത്തില്‍ നോക്കിയാലും മകള്‍ എന്ന നിലയില്‍ എനിക്കും എന്റെ മക്കള്‍ക്കും കാണാന്‍ തടസ്സം നില്‍ക്കാനും ഇടവരുത്തരുത്. കേരളത്തിലെ ജനങ്ങളോട് എല്ലാവരോടും ആണ് ഞാനിത് പറയുന്നത്. ഭരണം വീണ്ടും കിട്ടിയപ്പോള്‍ സഖാക്കളുടെ തനിനിറം ധാര്‍ഷ്ട്യം ഭീഷണിപ്പെടുത്തല്‍ തുടങ്ങി കഴിഞ്ഞു. സഖാവ് എംഎം ലോറന്‍സി ന്റെ എല്ലാ കാര്യങ്ങളും സിപിഎം പാര്‍ട്ടി ഏറ്റെടുത്ത് നോക്കുക അല്ലെങ്കില്‍ അപ്പച്ചന്‍എംഎം ലോറന്‍സിന്റെ ന്റെ കാര്യം ആണ്‍മക്കള്‍ നോക്കുക ഒരു കുറവും വരുത്താതെ

shortlink

Related Articles

Post Your Comments

Related Articles


Back to top button