തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ ഒളിച്ചുവെച്ച സര്‍പ്രൈസുകള്‍ക്ക് സമാനമായവ യുഡിഎഫിലും ഉണ്ടായേക്കുമെന്ന് സൂചന. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും യുഡിഎഫ് കണ്‍വീനറും ഉള്‍പ്പെടെ മുഖം മിനുക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കോണ്‍ഗ്രസില്‍ തലമുറമാറ്റം അനിവാര്യമാണെന്ന ആവശ്യം ഉയര്‍ന്നതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.
രമേശ് ചെന്നിത്തല മാറുന്ന സാഹചര്യത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മറികടന്ന് വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകാന്‍ സാധ്യതയേറുകയാണ്. യുവാക്കളുടെ പിന്തുണ സതീശനുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഏറെ നാളായി ഉയര്‍ന്നുകേട്ട പേര് തന്നെയാണ് ഇപ്പോള്‍ സജീവ ചര്‍ച്ചയായിരിക്കുന്നത്. കെ.സുധാകരന്‍ തന്നെ കെപിസിസി അധ്യക്ഷനാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പി.ടി തോമസ് യു.ഡി.എഫ് കണ്‍വീനറായേക്കും.
അതേസമയം, ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരട്ടെയെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ചെന്നിത്തല ആ സ്ഥാനത്ത് തുടരേണ്ടതില്ലായെന്ന അഭിപ്രായമാണ് മറ്റു ചിലര്‍ മുന്നോട്ടുവെച്ചത്. പ്രതിപക്ഷ നേതാവായി മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്ന് പറയുമ്പോഴും പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ കഴിയാതിരുന്നതാണ് ചെന്നിത്തലയ്ക്ക് വെല്ലുവിളിയായത്.
Post Your Comments