Latest NewsIndia

കോൺഗ്രസ് പാർട്ടി രജിസ്‌ട്രേഷൻ റദ്ദാക്കണം, ‘ടൂൾ കിറ്റ്’ എൻ‌ഐ‌എ അന്വേഷിക്കണം: സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി

പകർച്ചവ്യാധികൾക്കിടയിൽ രോഗികൾക്കായുള്ള കിടക്കകൾ തടയുക അതിനു ശേഷം പാർട്ടിയുടെ ഉത്തരവനുസരിച്ച് മാത്രം മോചിപ്പിക്കുക, ഇത് വലിയ വർത്തയാക്കുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ

മുംബൈ: കൊറോണ മഹാമാരിയിൽ രാജ്യം വിറങ്ങലിച്ചു നിൽക്കെ മഹാമാരിയെ രാഷ്ട്രീയവൽക്കരിച്ചുണ്ടാക്കിയ കോൺഗ്രസിന്റെ ടൂൾ കിറ്റ് സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീർത്തിപ്പെടുത്തുന്നതിനായി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ച “ടൂൾകിറ്റ്” സംബന്ധിച്ച് എൻ‌ഐ‌എ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു. ഇന്നാണ് ഹർജി ഫയൽ ചെയ്തത്.

അഭിഭാഷകനായ ശശാങ്ക് ശേഖർ ഝാ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ഇലക്ഷൻ കമ്മീഷനോടും അഭ്യർത്ഥിക്കുന്നുണ്ട്. “ടൂൾകിറ്റ്” ഗൂഢാലോചന സൃഷ്ടിച്ചുവെന്ന ആരോപണം ശരിയാണെന്ന് കണ്ടെത്തിയാൽ കോൺഗ്രസ് പാർട്ടിയെ സസ്പെൻഡ് ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

പകർച്ചവ്യാധികൾക്കിടയിൽ രോഗികൾക്കായുള്ള കിടക്കകൾ തടയുക അതിനു ശേഷം പാർട്ടിയുടെ ഉത്തരവനുസരിച്ച് മാത്രം മോചിപ്പിക്കുക, ഇത് വലിയ വർത്തയാക്കുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ പ്രചരിപ്പിക്കുന്നത് ടൂൾകിറ്റിൽ അടങ്ങിയിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇതിൽ ക്രിമിനൽ ഗൂഢാലോചനയും മറ്റും തെളിഞ്ഞെന്നും ഇദ്ദേഹം പറയുന്നു.

അതേസമയം രോഗികളുടെ ചിത കത്തുന്ന ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ഇതിനെ ഇന്ത്യ വകഭേദം എന്ന് പ്രചരിപ്പിക്കുകയും സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചു വിടാൻ മനഃപൂർവ്വം പ്രേരിപ്പിക്കുകയും ചെയ്തതിനാൽ ദേശ ദ്രോഹമായി കണക്കാക്കി വേണ്ട നടപടി സ്വീകരിക്കണമെന്നും കേന്ദ്രസർക്കാരിന് നൽകിയ മറ്റൊരു ഹർജിയിൽ ആവശ്യപ്പെടുന്നു. അതേസമയം ‘ടൂൾകിറ്റ് പ്രമാണം’ ഉണ്ടാക്കിയ വിഷയത്തെ കോൺഗ്രസ് പൂർണമായും നിഷേധിച്ചു രംഗത്തെത്തുകയും ഔട്ട് ലുക്ക് എന്ന മാധ്യമത്തിന്റെ ഫാക്റ്റ് ചെക്ക് വിഭാഗം അത് തെറ്റാണെന്നു പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഇത് കോൺഗ്രസിന്റെ നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചു കൊണ്ടുവരാനുള്ള ഒരു ശ്രമമായാണ് കാണുന്നത്. എന്നാൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ ടൂൾ കിറ്റിന്റെ സ്രഷ്ടാവ് വാസ്തവത്തിൽ എ.ഐ.സി.സി. മെമ്പറായ സൗമ്യ വർമ്മ ആണെന്നാണ്. എന്നാൽ സംഭവം വിവാദമായതോടെ ഇപ്പോൾ ലിങ്ക്ഡ്ഇൻ ഉൾപ്പെടെയുള്ള അവരുടെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

വൻഗൂഢാലോചനയാണ് ഇതെന്നാണ് പൊതുവെ വിലയിരുത്തൽ. അതേസമയം കോൺഗ്രസ്സ് അപമാനത്തിൽ നിന്ന് കരകയറാനായി ചില ബിജെപി നേതാക്കൾക്കെതിരെ കേസ് കൊടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസിനെതിരെ ഹർജിയുമായി അഭിഭാഷകൻ സുപ്രീം കോടതിയെ സമീപിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button