ചെന്നൈ: മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം എഡിഷന്റെ ഷൂട്ടിങ് തമിഴ്നാട് സര്‍ക്കാര്‍ തടഞ്ഞു. ചെന്നൈയിലെ ഷൂട്ടിങ് സൈറ്റില്‍ ടെക്നീഷ്യന് ഉള്‍പ്പെടെ ആറു പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഷൂട്ടിങ്ങ് സെറ്റ് പൂട്ടി സീല്‍ ചെയ്തത്.
വാലന്‍ന്റൈയിസ് ദിനമായ ഫെബ്രുവരി 14നാണ് ബിഗ് ബോസ് മൂന്നാം സീസണ് തുടക്കമായത്. നൂറുദിവസത്തെ ഷൂട്ടിങ് ആണ്. എന്നാൽ കോവിഡിന്റേയും ലോക്ക് ഡൗണിന്റേയും പശ്ചാത്തലത്തില്‍ ഷോ രണ്ടാഴ്ച കൂട്ടി നീട്ടിയിരുന്നു. ജൂണിലാകും ഗ്രാന്‍ഡ് ഫിനാലേയെന്ന് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കി. തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഷോ 14 ദിവസങ്ങള്‍ നീട്ടിയിരുന്നു
Post Your Comments