Latest NewsCricketNewsSports

ഐപിഎല്ലിൽ നടത്തുന്നതിനായി ഇംഗ്ലണ്ടിനെതിരായ പരമ്പര വെട്ടികുറയ്ക്കാനൊരുങ്ങി ബിസിസിഐ

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നതിനായി ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര വെട്ടിക്കുറയ്ക്കാനൊരുങ്ങി ബിസിസിഐ. ജൂണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പൂർത്തിയാക്കിയ ശേഷം ഓഗസ്റ്റിലാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര. ഒക്ടോബർ മാസത്തിൽ ലോകകപ്പ് മത്സരങ്ങളും തുടങ്ങും.

ടെസ്റ്റ് പരമ്പര വെട്ടികുറച്ച് ലോകകപ്പിനു പരമ്പരയ്ക്കുമിടയിലുള്ള സമയത്ത് ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങൾ നടത്താനാണ് തീരുമാനം. 31 മത്സരങ്ങളാണ് ഐപിഎല്ലിൽ ശേഷിക്കുന്നത്. ടെസ്റ്റ് പരമ്പര വെട്ടികുറച്ച് ഇംഗ്ലണ്ടിൽ തന്നെ ഐപിഎൽ സംഘടിപ്പിക്കാനുള്ള സാധ്യതയാണ് ബിസിസിഐ നോക്കുന്നത്. യുഎഇ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും ഐപിഎൽ വേദികളായി ബിസിസിഐ പരിഗണിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button