ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി പേരറിവാളന് പരോള്‍ അനുവദിച്ചു. കഴിഞ്ഞ മാസം പേരറിവാളന്‍ ജാമ്യം തേടി കോടതിയെ സമീപിച്ച് അമ്മ അര്‍പുതാമ്മാൾ രംഗത്ത് എത്തിയിരുന്നു . 30 ദിവസത്തെ പരോളാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുവദിച്ചത്.
Read Also: ഇന്ത്യയെ അവഗണിച്ച് വാക്സീൻ കയറ്റുമതി നടത്തില്ല; സിറം ഇൻസ്റ്റിറ്റ്യൂട്ട്
കോവിഡിന്റെ പശ്ചാത്തലത്തില്‍ പേരറിവാളന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് പരോള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് അര്‍പുതാമ്മാല്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. തമിഴ്നാട് ജയില്‍ മാന്വല്‍ വ്യവസ്ഥ പ്രകാരമാണ് 30 ദിവസത്തെ സാധാരണ അവധി അനുവദിച്ചിരിക്കുന്നത്. രാജീവ് ഗാന്ധി വധക്കേസിലെ പങ്കാളിയെന്നു വിലയിരുത്തി വധശിക്ഷയായിരുന്നു ആദ്യം വിധിച്ചതെങ്കിലും 2014ല്‍ സുപ്രീംകോടതി ശിക്ഷ ജീവപര്യന്തമാക്കി കുറക്കുകയായിരുന്നു.
Post Your Comments