ജയ്പൂർ: ഇന്ത്യയിലേക്ക് സോഷ്യൽ മീഡിയ കൊണ്ടുവന്നത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗൊലോട്ട്. നെഹ്റുവിന്റെ ചരമവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം.
വളരെ മോശമായ രീതിയിൽ സോഷ്യൽ മീഡിയയിൽ നെഹ്റുവിനെ കുറിച്ച് പ്രചരിക്കുന്നുണ്ടെന്നും സോഷ്യൽ മീഡിയ കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണെന്നും ഗൊലോട്ട് പറഞ്ഞു. കോൺഗ്രസ് നേതാക്കളെ കുറിച്ച് സോഷ്യൽ മീഡിയയിൽ മോശം പരാമർശം നടത്തുന്നതിന് പിന്നിൽ, ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. താൻ പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് കീഴിലും മോശമായ കമന്റുകളാണ് വരുന്നതെന്ന് ഗൊലോട്ട് വ്യക്തമാക്കി.
എന്നാൽ, അശോക് ഗൊലോട്ട് ഈ പ്രസ്താവന നടത്തിയതിന് പിന്നാലെ പരിഹാസവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ സോഷ്യൽ മീഡിയ വന്നത് 2004നു ശേഷമാണെന്നും രാജീവ് ഗാന്ധി മരിച്ചത് 1991-ൽ ആണെന്നും അവർ തിരിച്ചടിച്ചു.
Post Your Comments