ന്യൂഡൽഹി : കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട ഒരു ചിത്രം ട്വിറ്ററിൽ ട്രെൻഡിങ് ആയി തുടരുകയാണ്. രാഹുല്‍ ഗാന്ധിയുടെ വ്യക്തിജീവിതത്തെ സംബന്ധിച്ച് ട്വിറ്ററില്‍ നടന്ന ഒരു ചര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ചിത്രം ട്വിറ്ററില്‍ ചര്‍ച്ചയായത്.
ഇന്ത്യക്കാരിയായ ഒരു ട്വിറ്റര്‍ ഉപയോക്താവ് തന്റെ അമ്മയ്ക്ക് ‘ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേ’ എന്ന പ്രസിദ്ധമായ ഇറോട്ടിക് സിനിമയിലെ ഒരു രംഗത്തിന്റെ ചിത്രം കാണിച്ചു കൊടുത്ത അനുഭവം പങ്കുവെച്ചതോടു കൂടിയാണ് സംഭവം വൈറൽ ആയത്. ചിത്രത്തിലെ പെണ്‍കുട്ടിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ പ്രണയത്തിലാണോ എന്നായിരുന്നു അമ്മയുടെ അപ്രതീക്ഷിതമായ ചോദ്യം. സിനിമയില്‍ നായകവേഷത്തില്‍ അഭിനയിച്ച ജാമി ഡോര്‍നനും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള രൂപസാദൃശ്യമാണ് അമ്മയെകൊണ്ട് ഈ ചോദ്യം ചോദിക്കാന്‍ കാരണമായത്.
ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡ് ആയി മാറിയ ഈ ചിത്രം ആദ്യം പങ്കുവെച്ചത് ‘മീ ആന്‍ഡ് ഹൂ’ എന്ന ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്നായിരുന്നു. ഡോര്നന് ഡക്കോട്ടയെ എടുത്തു നില്ക്കുന്ന ആ ചിത്രത്തില്‍ അദ്ദേഹത്തിന്റെ മുഖച്ഛായ രാഹുല്‍ ഗാന്ധിയെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ്. ഈ സാദൃശ്യം തിരിച്ചറിഞ്ഞതോടെ ഇന്ത്യയിലെ ട്വിറ്റര്‍ ഉപയോക്താക്കള്‍ അത് കൊണ്ടാടുകയായിരുന്നു.
Post Your Comments