തന്റെ ചിത്രത്തിന് വന്ന അശ്ലീല കമന്റിന് അശ്വതി ശ്രീകാന്ത് നല്‍കിയ മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി. മലയാളികൾ ഒന്നടങ്കം അശ്വതിയുടെ മറുപടി ഏറ്റെടുത്തപ്പോൾ സദാചാരക്കാരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുകയാണ് എഴുത്തുകാരി ലിസ് ലോണ. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ലിസ് ലോണയുടെ പ്രതികരണം.
ലിസ് ലോണയുടെ കുറിപ്പ്,
അശ്വതീടെ മുല, മഞ്ജുവിന്റെ മുല, സ്‌നേഹയുടെ മുല, ലിസമ്മയുടെ മുല എന്തോന്നെടെ ഇത് ? അതിനേക്കളുമൊക്കെ ഉപരിയായി ഞങ്ങളുടെ സ്വന്തം ശരീരമാണ്.. നിങ്ങളെപ്പോലെ ഞങ്ങള്‍ക്ക് അവകാശമുള്ള പ്ലാറ്റ്‌ഫോമില്‍ എന്ത് പോസ്റ്റ് ചെയ്യണമെന്ന ഞങ്ങളുടെ സ്വതന്ത്രമാണ് .. അതിലേക്കുള്ള നിങ്ങളുടെ കടന്നുകയറ്റം വേണ്ടെന്നാണ്.. അഭിപ്രായങ്ങളും വാക്കുകളും മാന്യമായിരിക്കണമെന്നാണ്.. നിങ്ങളെപ്പോലെ ജീവിക്കാന്‍ പൂര്‍ണ അവകാശമുള്ള ഒരു വ്യക്തിയെന്ന ബഹുമാനമാണ്.. ഇഷ്ടമുള്ള വസ്ത്രമിടാനും ഫോട്ടോ ഇടാനും ഇഷ്ടമുള്ള പോസില്‍ നില്‍ക്കാനുമുള്ള സ്വതന്ത്രമാണ്..
ഇതുപോലാവണം പെണ്ണ്.. ഇതായിരിക്കണം മറുപടിയെന്ന് ഒരുപാട് പോസ്റ്റുകള്‍ കണ്ടു..അടിപൊളി ! ഇനി ഇങ്ങനെത്തന്നെ ആയിരിക്കട്ടെ എല്ലാവരുടെയും മറുപടികള്‍. ഇതുപോലെ മറുപടി കൊടുക്കുന്ന എത്ര സ്ത്രീകളെ നിങ്ങള്‍ ആണായാലും പെണ്ണായാലും അംഗീകരിച്ചിട്ടുണ്ട് വ്യക്തിപരമായി. സോഷ്യല്‍ മീഡിയയില്‍ ചുട്ട മറുപടി കൊടുത്തതിന്റെ പേരില്‍ അഹങ്കാരിയെന്നും ജാടയെന്നും വെടിയെന്നും ഓമനപ്പേരിട്ട് വിളിക്കപെടുന്നവരുണ്ട്. ഇതിനേക്കാള്‍ മോശമായ കമെന്റുകള്‍ക്ക് ചെകിട്ടത്തടി കൊടുത്തപോലെ മറുപടി കൊടുത്തതിന്റെ പേരില്‍ പൊങ്കാല കിട്ടുന്നവരുണ്ട്.
ഫേസ്ബുക്കില്‍ ഫോട്ടോ ഇടാന്‍ പോയിട്ടല്ലേ ? കിളവിക്ക് കണക്കിന് കിട്ടിയല്ലോ.. തുണി തികഞ്ഞില്ലേ .. പെണ്ണുമ്ബിള്ളയുടെ അഹങ്കാരത്തിന് കിട്ടിയതാ. എന്നിങ്ങനെ പുരുഷന്മാര്‍ മാത്രമല്ല കുറച്ചേറെ so called കൊലസ്ത്രീകളും പൊങ്കാലയില്‍ പങ്കെടുത്ത് ചിരിക്കുന്നത് കാണാറുണ്ട്. ഒരു ഫോട്ടോയിട്ടാല്‍.. അഭിപ്രായം അറിയിച്ചാല്‍. നിലപാടില്‍ ഉറച്ചു നിന്നാല്‍.. രാഷ്ട്രീയം പറഞ്ഞാല്‍ എല്ലാം വെര്‍ബല്‍ റേപ്പിന് ഇരയാക്കപ്പെടുന്നവരും ഇവിടുണ്ട്.. ആണത്തം ഇത്തിരിക്കോളമുള്ള ഈ സാധനമാണെന്ന് കരുതിയ പകല്‍മാന്യന്മാരുടെ തൂങ്ങിക്കിടക്കുന്ന സ്വകാര്യഭാഗത്തിന്റെ ഫോട്ടോ കണ്ട് അറപ്പോടെ ഫോണ്‍ വലിച്ചെറിയുന്നവരുണ്ട്. മക്കളോടൊപ്പമുള്ള ഫോട്ടോക്ക് പോലും കെട്ട്യോന് ഇതുതന്നെയാണോ പണിയെന്ന് ‘ നിഷ്‌കളങ്ക ‘തമാശകള്‍ (പറയുന്നവര്‍ക്ക് തോന്നുന്നത് )കേള്‍ക്കുന്നവരുണ്ട്.
മറുപടി നല്‍കുമ്ബോള്‍ ഇതൊരു തമാശയല്ലേ വിട്ടേക്കെന്ന് ആ കമെന്റിന് സപ്പോര്‍ട്ടുമായി വരുന്നവരെത്തും. അശ്വതി കൊടുത്ത മറുപടി അവന്‍ അര്‍ഹിക്കുന്നത് തന്നെയാണ് അതിന് അശ്വതിക്ക് ഹൃദയം നിറഞ്ഞ കയ്യടിയുണ്ട് അതുപോലെ കൊടുക്കുന്ന മറുപടികള്‍ സ്റ്റാറ്റസുള്ളവരെ മാത്രം നോക്കി പൊക്കിപിടിക്കുമ്ബോള്‍.. ഇതുപോലാകാന്‍ ആഹ്വനം ചെയ്യുമ്ബോഴെല്ലാം ഉരുളക്കുപ്പേരി കൊടുക്കുന്ന എത്ര പേരോട് നമ്മള്‍ ചേര്‍ന്നുനിന്നിട്ടുണ്ട് എന്ന് കൂടി ഓര്‍ക്കണം. സെലിബ്രിറ്റി പട്ടമില്ലാത്ത സാധാരണ പെണ്‍കുട്ടികള്‍ക്കും ഇതുപോലുള്ള കമെന്റ് കിട്ടാറുണ്ട് അവരില്‍ ചിലരെങ്കിലും ഇതിനേക്കാള്‍ ശക്തമായി പ്രതികരിക്കാറുണ്ട് അതിന് പക്ഷേ അവളെ കുരിശിലേറ്റി അങ്ങനെയുള്ള ഫോട്ടോ ഇട്ടിട്ടല്ലേ എന്ന് നീട്ടി അശ്‌ളീല കമെന്റ് ഇട്ടവനെയും താങ്ങിനില്‍ക്കുന്നവരാണ് കൂടുതല്‍ ഉണ്ടാകാറുള്ളത് എന്ന് മാത്രം.
നേരം വൈകി ഓണ്‍ലൈനില്‍ കണ്ടാല്‍ എന്താ ഉറങ്ങിയില്ലേ ? ഈ നേരത്ത് എന്താ ഇവിടെ പരിപാടി? കെട്ട്യോനുറങ്ങിയോ? എന്തായി ഇന്ന് ഒന്നുമില്ലേ ഡ്രൈ ആണോ?? ശെടാ!!! ചേട്ടന് എന്നെ ഉറക്കാന്‍ പറ്റുമോ അല്ലെങ്കില്‍ ഒരു താരാട്ടുപാട്ട് .. ഈ നേരത്ത് ഞാനെന്റെ കാമുകനുമായി ശൃംഗരിക്കാന്‍ വന്നതാണ് .. കെട്ട്യോനുറങ്ങി ഇനി ഇവിടെ ആരെയെങ്കിലും നോക്കണം .. ഇല്ല ഇന്ന് കളി നടന്നില്ല.. എന്ത് മറുപടി കൊടുക്കണം ഇതിനൊക്കെ എത്ര ഞരമ്ബന്‍മാരെ ബ്ലോക്കില്‍ ഇടും. എന്തിനെന്നോ ഏതിനെന്നോ അറിയാതെ പോസ്റ്റുകളില്‍ നെടുനീളന്‍ കമെന്റുകളുമായി വരുന്ന ഫേക്ക് ഐഡി വിരുതന്മാരും ഉണ്ട് ..മുന്‍പ് ഒന്നും നോക്കാതെ മറുപടി കൊടുക്കുമായിരുന്നു, കൊടുത്തിട്ടും കാര്യമൊന്നുമില്ല ബ്ലോക്ക് ചെയ്താലും ഇവന്മാര്‍ വേറൊരു ഐഡിയും കൊണ്ട് വരുമെന്നും മനസിലായപ്പോള്‍ അവഗണിക്കാന്‍ തുടങ്ങി. കണ്ടിട്ടുണ്ടോ ഒരു പെണ്‍കുട്ടി ഒരു ഫോട്ടോ ഇടുമ്ബോഴേക്കും അവളുടെ അരക്കെട്ടിന്റെയും മാറിടത്തിന്റെയും വലിപ്പം വര്‍ണിച്ചും കളി തരുമോ എന്ന് ചോദിച്ചും കമെന്റുകളിലും മെസ്സഞ്ചറിലും നിരങ്ങിയിറങ്ങുന്ന ഞരമ്ബുരോഗികളെ ?
ഗതികെട്ട് അത് സ്‌ക്രീന്‍ഷോട്ട് എടുത്ത് ദേ ഇവനിങ്ങനെ അനാവശ്യം പറയുന്നു അതിന് ഞാന്‍ ഇന്ന മറുപടി കൊടുത്തു ഇനിയത് നിങ്ങളെയും ഞാന്‍ അറിയിക്കുകയാണ് ഇവനെപോലെ ആരുണ്ടെങ്കിലും അവര്‍ക്കിതൊരു പാഠമാണ് എന്ന് പോസ്റ്റിട്ടോ അപ്പോഴും വരും കുറച്ചുപേര്‍ ഇതൊക്കെ മെസെഞ്ചറില്‍ തീര്‍ത്താല്‍ പോരെ ഇവിടെ ഇട്ട് എല്ലാരേയും അറിയിക്കണോ? അങ്ങനെ ഫോട്ടോ ഇട്ടിട്ടല്ലേ എഴുതിയിട്ടല്ലേ ഇമ്മാതിരി മെസേജ് വരുന്നതെന്ന ചോദ്യങ്ങളും പൊക്കിപ്പിടിച്ച്..പലപ്പോഴും അനുഭവമുള്ളതാണ് പ്രതികരിച്ചതിന് ശേഷമുള്ള ഇത്തരം അവസ്ഥകള്‍.. അതുകൊണ്ട് ഒരു സ്ത്രീ അത് ആരായാലും ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കുമ്ബോള്‍ വസ്തുതകള്‍ മനസിലാക്കി എനിക്കോ എന്റെ കുടുംബത്തില്‍ ഉള്ളവര്‍ക്കോ വന്നാലും ഞാനവര്‍ക്ക് പിന്തുണ നല്‍കുന്നപോലെ കൂടെ നില്‍ക്കണം പിന്നില്‍ കുത്തി ഉപദ്രവിക്കരുത്.
മുലയെന്ന് കേട്ടപ്പോഴേക്കും സ്ത്രീ വെറുമൊരു ശരീരമല്ല അവളുടെ മുലയും നാഭിയും യോനിയും കാമദാഹത്തിന് മാത്രമുള്ളതല്ലെന്ന് കവിതയും കഥയും രചിക്കുന്നവര്‍ മറ്റവന്റെ കമെന്റിലും മറുപടിയിലും മാത്രം തൂങ്ങിയുള്ള രചന ഒന്ന് നിര്‍ത്തണേ ഇനിയും അമ്മിഞ്ഞകവിതകളും കഥകളും താങ്ങാനുള്ള കരുത്ത് ഞങ്ങളുടെ പാവം മുലകള്‍ക്കില്ല.. കാരണം പ്രതികരിക്കുന്നവരുടെ മെസെഞ്ചറിലും വാളിലും നിറയുന്ന തെറികളില്‍ ഈ പറയുന്ന മുലയും നാഭിയും യോനിയും എത്തുന്ന പേരുകളില്‍ കവിതയുണ്ടാകാറില്ല.. സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ വരെ അറിയാത്ത ചിലരുടെ സ്റ്റാറ്റസിന്റെ വരികളുടെ ഭാരം താങ്ങാനാവാതെ എഴുതിയതാണ് സദാചാരക്കൊലകളല്ലാത്ത പുരുഷന്മാരും സ്ത്രീകളും ക്ഷമിക്കണം.
https://www.facebook.com/Lisloname/posts/2954982104820812
Post Your Comments