ശ്രീനഗർ: ഭീകരതക്കെതിരെയുള്ള പോരാട്ടത്തിന് ഇനി ഇരട്ടി കരുത്ത്. ജമ്മു കശ്മീർ പോലീസ് സേനയ്ക്ക് കവചിത വാഹനം കൈമാറി. പരിശോധകൾക്ക് പോകുമ്പോൾ ഭീകരാക്രമങ്ങളിൽ നിന്നും രക്ഷനേടാനായാണ് ജമ്മു കശ്മീർ പോലീസ് സേനയ്ക്ക് കവചിത വാഹനം നൽകിയത്. ജമ്മുകശ്മീർ പോലീസ് മേധാവി ദിൽബാഗ് സിംഗാണ് വാഹനം കൈമാറിയത്. ജമ്മുമേഖലാ പോലീസ് മേധാവി മുകേഷ് സിംഗ് വാഹനം ഏറ്റുവാങ്ങി.
ഒളിഞ്ഞിരിക്കുന്ന ഭീകരരെ കണ്ടെത്താനായി ആദ്യം തെരച്ചിലിനിറങ്ങുക കശ്മീർ പോലീസാണ്. പോലീസ് വിവരം അറിയിക്കുന്നത് അനുസരിച്ചാണ് സിആർപിഎഫ് എത്തുന്നത്. മൂന്ന് ഘട്ടങ്ങളിലായി വൈദ്യുതി സംവിധാനങ്ങൾ പ്രവർത്തിക്കുന്ന വിധമാണ് കലവചിത വാഹനം തയ്യാറാക്കിയിട്ടുള്ളത്. അതിനാൽ തന്നെ എത്ര വലിയ ആക്രമണമുണ്ടായാലും എല്ലാ വൈദ്യുതി ഉപകരണങ്ങളും പ്രവർത്തിക്കുമെന്ന് സൈന്യം അറിയിച്ചു.
വാഹനത്തിന് അകത്തിരുന്ന് വെടിയുതിർക്കാനുള്ള സംവിധാനവും നിരീക്ഷണത്തിനായുള്ള ദൂരദർശിനികളും വാഹനത്തിന്റെ മറ്റൊരു സവിശേഷതയാണ്. പുറമേ നിന്നും വെടിയേൽക്കാതിരിക്കാനുള്ള സംവിധാനം വാഹനത്തിലുണ്ട്. ഗ്രനേഡുകൾ പൊട്ടിയാലും വാഹനം തകരില്ല.
വാഹനത്തിനകത്തെ നിരീക്ഷണ അറിയിലിരുന്നാൽ ചുറ്റുമുള്ളതെല്ലാം നിരീക്ഷിക്കാൻ കഴിയും. റെയ്ഡ് നടക്കുന്ന എല്ലാ മേഖലയിലേക്കും ശക്തമായി പ്രകാശം ചൊരിയുന്ന ലൈറ്റുകളും എല്ലാ ദൃശ്യങ്ങളും പകർത്താനാവുന്ന സി.സി.ടി.വി ക്യാമറകളും കവചിത വാഹനത്തിലുണ്ട്. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് കരുത്ത് പകരാൻ ഈ വാഹനം പോലീസിന് വലിയ സഹായമാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Post Your Comments