ഭരണമികവ് എണ്ണി പറയുന്ന പിണറായി സർക്കാർ വാദങ്ങളിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്ന വിഷയമാണ് ജാതി ചർച്ച. നിയുക്ത ദേവസ്വം മന്ത്രിയായി കെ രാധാകൃഷ്ണനെ പിണറായി മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കുമ്പോൾ ഏറെ ചർച്ചകൾക്ക് വിധേയമായത് ദളിതനായ ദേവസ്വം മന്ത്രിയെന്നതാണ്. എന്നാൽ ഇത്തരം വാദങ്ങളെ പൊളിച്ചടുക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കെ രാധാകൃഷ്ണൻ മികച്ച രാഷ്ട്രീയപ്രവർത്തകൻ എന്ന രീതിയിൽ പേരെടുത്ത ആളാണെന്നും അദ്ദേഹത്തിന്റെ ജാതിയും മതവും വർഗ്ഗവും വംശവും തപ്പി നോക്കേണ്ട കാര്യമില്ലന്നുമാണ് ശ്രീജിത്ത് പണിക്കർ ഫേയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.
ഫേയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
“ഗവണ്മെന്റ് ചെലവിൽ ആളുകളെ നിശ്ചയിച്ച് ഭക്ഷണം കൊടുക്കുന്ന, ഭക്ഷണം സ്വീകരിക്കുന്ന എത്ര ദൈവങ്ങളുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ?” 1978ൽ കേരള നിയമസഭയിൽ ദേവസ്വം മന്ത്രിയോട് ചോദിക്കപ്പെട്ട ചോദ്യമാണ്. “ഇല്ല” എന്ന് ഉത്തരം നൽകിയ ദേവസ്വം മന്ത്രി അന്നത്തെ ചേലക്കര എംഎൽഎ ആയിരുന്നു. കോൺഗ്രസ് നേതാവ് കെ കെ ബാലകൃഷ്ണൻ. ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവ്. വേറെയും ദേവസ്വം മന്ത്രിമാർ ദളിത് വിഭാഗത്തിൽ നിന്ന് ഉണ്ടായിട്ടുണ്ട്. വെള്ള ഈച്ചരൻ, ദാമോദരൻ കാളാശേരി എന്നിവർ. ഇതൊന്നും അന്ന് ‘ദളിതനെ ദേവസ്വം മന്ത്രിയാക്കി’ എന്ന രീതിയിൽ മാർക്കറ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നു തോന്നുന്നു. കെ രാധാകൃഷ്ണൻ മികച്ച രാഷ്ട്രീയപ്രവർത്തകൻ എന്ന രീതിയിൽ പേരെടുത്ത ആളാണ്. അദ്ദേഹത്തിന്റെ ജാതിയും മതവും വർഗ്ഗവും വംശവും തപ്പി നോക്കേണ്ട കാര്യമില്ല കമ്യൂണിസ്റ്റുകാരേ. മുൻപേ മികവ് തെളിയിച്ചയാളാണ് അദ്ദേഹം.
എന്തോ മറന്നല്ലോ….ആ, ഓർമ്മ വന്നു. മേല്പറഞ്ഞ ചോദ്യം നിയമസഭയിൽ ചോദിച്ചത് ആരെന്ന് പറഞ്ഞില്ലല്ലോ. ആളെ നിങ്ങളറിയും.
പിണറായി വിജയൻ.
Read Also: നിങ്ങള്‍ ഈ സ്വപ്‌നങ്ങള്‍ കാണുന്നവരാണോ?; എങ്കില്‍ സൂക്ഷിക്കുക
[വരൂ, നമുക്ക് ദളിത് ജോക്ക് പറഞ്ഞ പണിക്കരെ ബഹിഷ്കരിക്കാം.] ?
Post Your Comments