Latest NewsNewsInternational

വിവാഹത്തെച്ചൊല്ലി തർക്കം; സംവിധായകനെ കൊലപ്പെടുത്തി മാതാപിതാക്കൾ; മൃതദേഹം വെട്ടിമുറിച്ച് സ്യൂട്ട്‌കേസിലാക്കി

ടെഹ്റാൻ: വിവാഹത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ചലച്ചിത്ര സംവിധായകനെ ക്രൂരമായി കൊലപ്പെടുത്തി മാതാപിതാക്കൾ. ഇറാനിലാണ് സംഭവം. ബാബക് ഖൊരാമ്ദിൻ എന്ന യുവ സംവിധായകനെയാണ് കൊലപ്പെടുത്തിയത്. സ്വന്തം പിതാവ് തന്നെയാണ് ഇയാളെ കൊന്നത്. മാതാവ് കൊലപാതകത്തിന് കൂട്ട് നിൽക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടിമുറിച്ച് സ്യൂട്ട് കേസിലാക്കി വലിച്ചെറിഞ്ഞു. മൃതദേഹം നശിപ്പിക്കാൻ സഹായിച്ചത് മാതാവാണ്.

Read Also: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കെ കെ രാഗേഷ്; പൊളിറ്റിക്കൽ സെക്രട്ടറിയായി ദിനേശൻ പുത്തലത്ത്

അടുത്തിടെയാണ് ഖൊരാമ്ദിൻ ലണ്ടനിൽ നിന്ന് ഇറാനിലെ വീട്ടിലെത്തിയത്. ടെഹ്റാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സിനിമയിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി ലണ്ടനിൽ ജോലി ചെയ്യുകയായിരുന്നു ഖൊരാദ്മിൻ. മകൻ വിവാഹം കഴിക്കാത്തതിൽ മാതാപിതാക്കൾക്ക് എതിർപ്പുണ്ടായിരുന്നു. വിവാഹത്തിന് നിരന്തരം ഇവർ മകനെ നിർബന്ധിക്കുകയും ചെയ്തിരുന്നു. എത്ര പറഞ്ഞിട്ടും മകൻ വിവാഹം കഴിക്കാൻ തയ്യാറാകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കൊലപാതകത്തിന് മുൻപ് പിതാവ് ഖൊരാദ്മിന് മയക്കു മരുന്ന് നൽകിയിരുന്നു. മകനെ കൊലപ്പെടുത്തിയത് താനാണെന്ന് പിതാവ് കുറ്റസമ്മതം നടത്തിയതായി പോലീസ് വെളിപ്പെടുത്തി.

Read Also: ജപ്തിയിലൂടെ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ നിയമ നിർമ്മാണം; വീട്ടു ജോലികളിലെ കാഠിന്യം ഒഴിവാക്കാനും പദ്ധതി

shortlink

Related Articles

Post Your Comments

Related Articles


Back to top button