ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തെ നേരിടാന്‍ നേതൃത്വം നല്‍കിയ മുന്‍ എന്‍.എസ്.ജി മേധാവിയും ഐ.പി.എസ് ഓഫിസറുമായ ജെ.കെ. ദത്ത് കോവിഡ് ബാധിച്ചു മരിച്ചു. മെദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Read Also: വന്യമൃഗങ്ങളെ വളര്‍ത്തിയാല്‍ കര്‍ശന നടപടിയും കനത്ത പിഴയും; മുന്നറിയിപ്പുമായി ദുബായ് പോലീസ്
2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തെ നേരിടാന്‍ എന്‍.എസ്.ജിക്ക് നേതൃത്വം നല്‍കിയത് ദത്ത് ആയിരുന്നു. പശ്ചിമബംഗാള്‍ കേഡറില്‍ നിന്നുള്ള 1971 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ദത്ത് സി.ബി.ഐയുടെയും സി.ഐ.എസ്.എഫിന്റെയും പ്രധാന ചുമതലകള്‍ വഹിച്ചിരുന്നു. സി.ബി.ഐയില്‍ ആയിരിക്കുമ്പോള്‍ നിരവധി പ്രമാദമായ കേസുകളില്‍ ഇദ്ദേഹം ഇടപെട്ടിട്ടുണ്ട്. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയില്‍ നിന്നുള്ള പോലീസ് മെഡലും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Post Your Comments