COVID 19Latest NewsIndiaNews

കോവിഡിനെ തുരത്താൻ ‘കൊറോണ ദേവി’ പ്രതിഷ്ഠ, 48 മണിക്കൂർ പ്രത്യേക പ്രാർത്ഥന

കോയമ്പത്തൂർ : രാജ്യം മുഴുവൻ കോവിഡിനെതിരെ പോരാടുകയാണ്. ഇതിനിടെ കൊറോണ ദേവിയുടെ പ്രതിഷ്ഠ സ്ഥാപിച്ച് പൂജ നടത്തുകയാണ് കോയമ്പത്തൂരിൽ ഒരു ക്ഷേത്രസമിതി.കോവിഡിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനാണ് കൊറോണ ദേവിയുടെ പ്രതിഷ്ഠ സ്ഥാപിച്ച് പൂജ നടത്തുന്നതെന്ന് ഇവർ പറയുന്നു.

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള കാമാച്ചിപുരം അധിനം എന്ന ക്ഷേത്രത്തിലാണ് ഇത്തരത്തിലൊരു പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ഭക്തരെ സംരക്ഷിക്കുന്നതിനായി ദേവതകളെ സൃഷ്ടിക്കുന്നത് ഒരു സമ്പ്രദായമാണെന്ന് ക്ഷേത്രത്തിന്റെ ചുമതലയുള്ള ശിവലിംഗേശ്വരൻ പറഞ്ഞു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പ്ലേഗ് മാരിയമ്മൻ ക്ഷേത്രം പോലുള്ള നിരവധി ക്ഷേത്രങ്ങളുണ്ട്. മുൻകാലങ്ങളിൽ പ്ലേഗ്, കോളറ പോലുള്ള രോഗങ്ങൾ പടർന്ന സമയത്ത് ഈ ക്ഷേത്രത്തിലെ ദേവതകളാണ് ഭക്തരെ രക്ഷിച്ചിരുന്നതെന്നാണ് ആളുകളുടെ വിശ്വാസം.

Read Also  :  പെപെ മാജിക്കിൽ ആഴ്സണലിന്‌ തകർപ്പൻ ജയം

കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, വിഗ്രഹം തയ്യാറാക്കുന്നതിന് ഗ്രാനൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. പുതിയ പ്രതിഷ്ഠയോട് അനുബന്ധിച്ച് 48 ദിവസത്തെ പ്രത്യേക പ്രാർത്ഥനകളും ക്ഷേത്രത്തിൽ നടത്തുന്നുണ്ട്. മഹാ യാഗം നടക്കുന്ന സമയത്ത് പ്രാർത്ഥനകൾ നടത്താൻ ഭക്തർക്ക് ക്ഷേത്രം സന്ദർശിക്കാൻ അനുവാദമില്ല.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button