തിരുവനന്തപുരം: വ്യക്തിഹത്യകളില്‍ വേദനയുണ്ടെന്ന് നിയുക്തമന്ത്രി പി എ മുഹമ്മദ് റിയാസ്. തനിക്കും കുടുംബത്തിനുമെതിരായ വിമര്‍ശനങ്ങള്‍ വേദനയുണ്ടാക്കിയെന്നും, അസത്യങ്ങളും അസംബന്ധങ്ങളുമാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്റെ പച്ചമാംസം തിന്നുന്നതുപോലെയാണ് വിമര്‍ശനങ്ങള്‍. മക്കളെപ്പോലും വിമര്‍ശനങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം ഭാര്യ വീണ പക്വതയോടെയാണ് നേരിടുന്നതെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
‘ഇപ്പോള്‍ പുതിയൊരു ഉത്തരവാദിത്തം കൂടി പാര്‍ട്ടി നല്‍കിയിരിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് കഠിനശ്രമം നടത്തിയ ലക്ഷക്കണക്കിന് സഖാക്കളുണ്ട്. മറ്റെല്ലാ വ്യക്തിപരമായ പ്രശ്നങ്ങളും മാറ്റിവച്ചുകൊണ്ട് കഠിന ശ്രമം നടത്തിയ ലക്ഷക്കണക്കിന് സഖാക്കള്‍, അവര്‍ ആഗ്രഹിക്കാത്ത ഒന്നും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളായിരിക്കും നടത്തുക.’
‘ജനങ്ങളെയാണ് നമ്മള് എപ്പോഴും ഓര്‍ക്കേണ്ടത്. ജനങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തതൊന്നും ചെയ്യാതിരിക്കും.’- അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിയാസ്. ബേപ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് പി.എം നിയാസിനെ 28,747 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുഹമ്മദ് റിയാസ് സഭയിലെത്തുന്നത്
Post Your Comments