Latest NewsNewsIndia

മെയ് 26ന് സൂപ്പര്‍ ബ്ലഡ് മൂണ്‍; അത്യപൂര്‍വ്വ കാഴ്ചയ്ക്കായി ആകാംക്ഷയോടെ ശാസ്ത്രലോകം

ഇന്ത്യയിലെ ജനങ്ങള്‍ക്ക് ബ്ലഡ് മൂണ്‍ ദൃശ്യമാകില്ല

കൊല്‍ക്കത്ത: ആകാശത്ത് വിരിയുന്ന അത്യപൂര്‍വ്വ കാഴ്ചയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം. മെയ് 26ന് ആകാശത്ത് സൂപ്പര്‍ ബ്ലഡ് മൂണ്‍ ദൃശ്യമാകും. പൂര്‍ണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ ചുവപ്പുനിറത്തില്‍ ചന്ദ്രന്‍ ദൃശ്യമാകുന്ന അത്യപൂര്‍വ്വ കാഴ്ചയാണ് സൂപ്പര്‍ ബ്ലഡ് മൂണ്‍.

കൊല്‍ക്കത്തയില്‍ പത്തുവര്‍ഷത്തിന് മുന്‍പാണ് സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായത്. മെയ് 26ന് പൂര്‍ണ ചന്ദ്രനും കുറച്ചുനേരം സമ്പൂര്‍ണ ചന്ദ്രഗ്രഹണവും ദൃശ്യമാകുമെന്ന് എം പി ബിര്‍ള വാനനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ദേബീപ്രസാദ് ദുവാരി അറിയിച്ചു.

read also: മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ് ; ഇന്നത്തെ കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

കിഴക്കനേഷ്യ, പസഫിക് കടല്‍, വടക്കന്‍ അമേരിക്കയുടെയും തെക്കന്‍ അമേരിക്കയുടെയും ഭൂരിഭാഗം പ്രദേശങ്ങള്‍, ഓസ്‌ട്രേലിയ, എന്നിവിടങ്ങളില്‍ സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഉച്ചയ്ക്ക് 3.15ന് ആരംഭിക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം വൈകീട്ട് 6.22ന് അവസാനിക്കും. എന്നാൽ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ബ്ലഡ് മൂണ്‍ ദൃശ്യമാകില്ല. സമ്പൂര്‍ണ ഗ്രഹണ സമയത്ത് കിഴക്കന്‍ ചക്രവാളത്തിന് താഴെയായിരിക്കും ചന്ദ്രന്‍ എന്നത് കൊണ്ടാണ് ഇന്ത്യയിൽ ബ്ലഡ് മൂണ്‍ ദൃശ്യമാകാത്തത്. എങ്കിലും കിഴക്കന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭാഗിക ചന്ദ്രഗ്രഹണത്തിന്റെ അവസാന ഭാഗം കാണാന്‍ സാധിക്കും. കൊല്‍ക്കത്തയിലും ഇത് സമാനമായ നിലയില്‍ ദൃശ്യമാകും. ഡല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ ചന്ദ്രഗ്രഹണം ദൃശ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button