കൊച്ചി: പറവൂർ ചേന്ദമംഗലത്ത് ഇരുമ്പു വടിയുമായി എത്തി വീട്ടിൽ കയറി 3 പേരെ അരും കൊല ചെയ്ത കേസിലെ പ്രതി റിതു ജയൻ ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാൾ. ഇയാൾ പ്രദേശത്ത് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ആളാണെന്നും കഞ്ചാവിനും മറ്റു ലഹരികൾക്കും അടിമയാണെന്നും നാട്ടുകാർ പറയുന്നു.
read also: നടിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കണം : ഹൈക്കോടതിയെ സമീപിച്ച് സംവിധായകന്‍ രഞ്ജിത്ത്
കഞ്ചാവ് ലഹരിയിൽ നിരന്തരം ആക്രമണങ്ങൾ നടത്താറുണ്ട്. പൊലീസിൽ പരാതിപ്പെട്ടാൽ മാനസിക ചികിത്സയ്ക്കുള്ള സർട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയാണു പതിവെന്നും അയൽവാസികൾ പറഞ്ഞു.
ചേന്ദമംഗലം കിഴക്കുമ്പാട്ടുകരയിൽ വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരാണ് റിതുവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മരുമകൻ ജിതിൻ ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. ഈ സമയത്ത് രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഇവർക്കു പരിക്കില്ല
Post Your Comments