Latest NewsNewsIndia

മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ് ; ഇന്നത്തെ കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

മുംബൈ: മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഇന്ന് 34,031 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 594 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ഇന്ന് സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം 28,438 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നത്.

Read Also: കോവിഡിന്റെ രണ്ടാം തരംഗം ജൂലൈ മാസത്തോടെ കുറഞ്ഞേക്കും;6 മാസത്തിന് ശേഷം മൂന്നാം തരംഗം പ്രതീക്ഷിക്കുന്നുവെന്ന് വിദഗ്ധ സമിതി

24 മണിക്കൂറിനിടെ 51,457 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 49,78,937 ആയി ഉയർന്നു. 4,01,695 നിലവിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. 54,67,537 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗബധ സ്ഥിരീകരിച്ചത്. 84,371 പേർ ഇതുവരെ മരണപ്പെട്ടെന്നും ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

മുംബൈയിൽ 1,329 പേർക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. 57 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൂനെയിൽ 4,557 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Read Also: മാസ്‌ക് ധരിച്ചില്ല; നടുറോഡിൽ വെച്ച് സ്ത്രിയെ മർദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥർ

shortlink

Related Articles

Post Your Comments

Related Articles


Back to top button