ബംഗളൂരു: നവംബറോടെ എല്ലാവാർക്കും കോവിഡ് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് കർണാടക സർക്കാർ. കർണാടക ആരോഗ്യ മന്ത്രി കെ സുധാകറാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിനെതിരായ പോരാട്ടത്തിൽ പ്രതിരോധ കുത്തിവയ്പ്പാണ് സംസ്ഥാനത്തിന് മുന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ഒക്ടോബർ അല്ലെങ്കിൽ നവംബർ അവസാനത്തോടെ എല്ലാ മുതിർന്നവർക്കും കോവിഡ് വാക്സിൻ നൽകാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. സർക്കാർ ഓഡർ നൽകിയ പ്രകാരം 2,00,000 ഡോസ് കോവിഷീൽഡ് ഇന്ന് സംസ്ഥാനത്തിന് ലഭിച്ചു.11,126,340 ഡോഡ് കോവിഡ് വാക്സിനാണ് കേന്ദ്രം ഇതുവരെ സംസ്ഥാനത്തിന് നൽകിയിരിക്കുത്. 9,50,000 ഡോഡ് കോവിഷീൽഡും 1,44,000 ഡോഡ് കോവാക്സിനും അടക്കം 10,94,000 ഡോസുകൾ സംസ്ഥാനം നിർമാതാക്കളിൽ നിന്ന് നേരിട്ട് സംഭരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഷീൽഡ് ഉൽപാദിപ്പിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട്, കോവാക്സിന്റെ ഉത്പാദകരായ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് എന്നിവർക്ക് മൂന്ന് കോടി ഡോസ് വാക്സിന് സംസ്ഥാന സർക്കാർ ഓഡർ നൽകിയിട്ടുണ്ട്. ഇതിന് പുറമേ വിദേശത്ത് നിന്ന് വാക്സിനുകൾ ഇറക്കുമതി ചെയ്യുന്ന കാര്യവും ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments