KeralaLatest NewsNews

സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി കോവിഡ്; പ്രതിദിന മരണനിരക്ക് ആദ്യമായി മൂന്നക്കം കടന്നു

24 മണിക്കൂറിനിടെ 112 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കേരളത്തിലെ മരണനിരക്ക് ഉയരുന്നു. സംസ്ഥാനത്ത് ഇന്ന് ആദ്യമായി പ്രതിദിന മരണ സംഖ്യ മൂന്നക്കം കടന്നു. 24 മണിക്കൂറിനിടെ 112 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Also Read: വിഷമിശ്രിതത്തിന്റെ ലഭ്യത കുറഞ്ഞു; വധശിക്ഷക്കു ഇലക്‌ട്രിക് ചെയറോ ഫയറിംഗ് സ്‌ക്വാഡോ ആവശ്യപ്പെടാം, നിയമം പ്രാബല്യത്തില്‍

കഴിഞ്ഞ കുറേ ദിവസങ്ങളില്‍ പ്രതിദിന മരണസംഖ്യ 90ന് മുകളിലെത്തിയിരുന്നു. രണ്ട് ദിവസങ്ങളില്‍ പ്രതിദിന മരണം 97 വരെ എത്തിയിരുന്നു. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചരുടെ എണ്ണം 6700 കടന്നു. 6724 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത് ഗുണകരമായെന്ന് മുഖ്യമന്ത്രി പറയുമ്പോഴും മരണനിരക്കിലുണ്ടാകുന്ന വര്‍ധനവാണ് ആശങ്കയാകുന്നത്. കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതോടെ സംസ്ഥാനത്തെ ശ്മശാനങ്ങളിലും തിരക്ക് വര്‍ധിക്കുകയാണ്.

അനൗദ്യോഗികമായ കണക്കുകള്‍ പ്രകാരം കേരളത്തിലെ മരണ സംഖ്യ 7,000ത്തിനും മുകളിലാണെന്നാണ് വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ കോവിഡ് വ്യാപനത്തില്‍ കുറവ് ഉണ്ടാകുന്നത് കേരളത്തിന് ആശ്വാസമാണ്. കഴിഞ്ഞ ദിവസം ഒരു ലക്ഷത്തോളം ആളുകള്‍ രോഗമുക്തി നേടുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍ ഉണ്ടാകുന്നതും ശുഭസൂചനയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button