Latest NewsNewsBusinessTechnology

തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ വിൽക്കാൻ ഇ – കൊമേഴ്സ് വെബ്സൈറ്റുമയി പതഞ്ജലി ഗ്രൂപ്പ്

മുംബൈ : സ്വദേശി ഉത്പന്നങ്ങള്‍ വിൽക്കാൻ ഇ – കൊമേഴ്സ് പ്ലാറ്റ് ഫോമുമായി ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്. ഓര്‍ഡര്‍ മി’ എന്ന വെബ്സൈറ്റിലൂടെ പതഞ്ജലി ഉത്പന്നങ്ങള്‍ വാങ്ങുവാൻ സാധിക്കും. പജഞ്ജലിക്ക് കീഴിലുള്ള ഐടി കമ്പനിയായ ഭറുവ സൊലൂഷന്‍സാണ് വെബ്സൈറ്റിന്റെ നിർമാണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. 15 ദിവസത്തിനുള്ളിൽ വെബ്സൈറ്റ് പുറത്തിറക്കാനാണ് പതഞ്ജലിയുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍. .ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്‌ഫോമുകളില്‍ ആപ്പുകളും അവതരിപ്പിക്കും.

Also read : പാഠം പഠിക്കാതെ ചൈന: മരപ്പട്ടി മുതൽ വവ്വാല് വരെ, വുഹാനിലെ വെറ്റ് മാര്‍ക്കറ്റുകള്‍ ഇപ്പോഴും സജീവം

വെബ്സൈറ്റിലൂടെ ലഭിക്കുന്ന ഓർഡറുകൾ പ്രകാരം മണിക്കൂറുകള്‍ക്കകം ഉത്പന്നങ്ങള്‍ വീടുകളിലെത്തിക്കാനാണ് പദ്ധതി. വിൽപ്പനയ്ക്ക് പുറമെ പതഞ്ജലിക്ക് കീഴിലുള്ള 1500 ഓളം ഡോക്ടര്‍മാരെ ഉപയോഗപ്പെടുത്തി സൗജന്യ വൈദ്യശാസ്ത്ര ഉപദേശങ്ങളും യോഗ പരിശീലനവും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ സൗജന്യമായി വിതരണം ചെയ്യാനും ഈ പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യമിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button