COVID 19KeralaLatest NewsNewsIndia

കുംഭ മേള നടക്കുന്ന ഉത്തരാഖണ്ഡിൽ 1925 കേസുകൾ, പിണറായിയുടെ കേരളത്തിൽ 10,031 കേസ്; മിണ്ടുന്നില്ലേ? പാർവതിയോട് സോഷ്യൽ മീഡിയ

പാർവതി എന്തുകൊണ്ട് കുംഭമേളയ്ക്കും ബിജെപിക്കും മാത്രം എതിര് പറയുന്നു?

കേന്ദ്രമന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കെതിരെയും കുംഭമേള നടത്തുന്നതിനെതിരെയും രംഗത്തെത്തിയ നടി പാർവതി തിരുവോത്തിന് ഇരട്ടത്താപ്പെന്ന് ആരോപണം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം കുംഭമേള നടക്കുന്ന ഉത്തരാഖണ്ഡിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 1,925 കേസുകളാണ്. എന്നാൽ, കേരളത്തിൽ ഏറ്റവും അധികം കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലാം സ്ഥാനമാണ് കേരളത്തിനെന്നിരിക്കെ പാർവതി കുംഭമേളയെ മാത്രം ചോദ്യം ചെയ്യുന്നതിലെ രാഷ്ട്രീയം വ്യക്തമാണെന്ന് പറയുകയാണ് സോഷ്യൽ മീഡിയ. കേരളത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 10,031 കേസുകളാണ്.

മഹാരാഷ്ട്രയിലും കേരളത്തിലും കേസുകൾ ദിനംപ്രതി വർധിക്കുമ്പോഴും കുംഭമേളയെയും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെയും മാത്രം കുറ്റം പറയുന്നുണ്ടെങ്കിൽ അതിനർത്ഥം പാർവതിക്ക് ഇതിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നാണെന്ന് സോഷ്യൽ മീഡിയ ആരോപിക്കുന്നു.

Also Read:ചെറിയാന്‍ ഫിലിപ്പിനെ തഴഞ്ഞ് സിപിഐഎം; രാജ്യസഭാ സീറ്റില്‍ പരിഗണിക്കാത്തതില്‍ എതിര്‍പ്പ് പരസ്യമാക്കി ചെറിയാന്‍ ഫിലിപ്പ്

കേന്ദ്രമന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കെതിരെയും നടി രംഗത്ത് വന്നിരുന്നു. ഈ സര്‍ക്കാരിന് ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്ന് ഇനിയെങ്കിലും പറയരുതെന്ന് പാർവതി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി കുറിച്ചു. അമിത് ഷായുടെ പ്രചരണചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ പ്രതികരണം.തബ്‍ലിഗ് ജമാഅത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നവര്‍ക്ക് കോവിഡ് രണ്ടാം തരംഗ സമയത്ത് കുംഭ മേള സംഘടിപ്പിക്കുന്നവർക്ക് പരാതിയില്ലേയെന്നായിരുന്നു പാർവതി ചോദിച്ചത്. കുംഭമേളയിൽ പങ്കെടുത്തവരിൽ നൂറിലധികം ആളുകൾക്ക് കൊവിഡ് ബാധിച്ചതിൻ്റെ വാർത്തയും പാർവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button