Latest NewsNewsIndia

ഇന്ത്യയെ അവഗണിച്ച് വാക്സീൻ കയറ്റുമതി നടത്തില്ല; സിറം ഇൻസ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി : രാജ്യത്തെ അവഗണിച്ച് വാക്സീൻ കയറ്റുമതി നടത്തില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. കോവിഡ് വാക്സിനേഷൻ രണ്ടോ മൂന്നോ മാസം കൊണ്ട് പൂർത്തിയാക്കാനാവില്ലെന്നും നിരവധി വെല്ലുവിളികൾ മുൻപിലുണ്ടെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.

ലോക ജനതയെ വാക്സിനേറ്റ് ചെയ്യാൻ രണ്ട് മൂന്ന് വർഷമെങ്കിലുമെടുക്കും. 2021 ജനുവരിയിൽ കമ്പനിക്ക് ധാരാളം വാക്സിൻ ഡോസുകള്‍ സ്റ്റോക്കുണ്ടായിരുന്നു. ആ സമയത്ത്​ ഇന്ത്യയിൽ കോവിഡ്​ രോഗികളുടെ എണ്ണം കുറവായിരുന്നു. അപ്പോള്‍ മറ്റ് രാജ്യങ്ങള്‍ രൂക്ഷമായ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു. ആ സമയത്താണ് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയോടെ കമ്പനി വാക്സിന്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്.

Read Also : ‘ആശുപത്രികളിലെ ബെഡ് നേരത്തേ ബുക്ക് ചെയ്ത് വയ്ക്കുക, ശവശരീരങ്ങളുടേയും ചിതയുടേയും ചിത്രങ്ങൾ പരമാവധി പ്രചരിപ്പിക്കുക’

ഇപ്പോൾ ഞങ്ങൾ ഉൽപ്പാദനം വർദ്ധിപ്പിച്ചതിനൊപ്പം ഇന്ത്യക്ക്​ മുൻ‌ഗണനയും നൽകിയിരിക്കുകയാണ്​. രാജ്യത്ത് നടക്കുന്ന വാക്​സിനേഷൻ ഡ്രൈവിന്​ പൂർണ പിന്തുണ നൽകുകയും ചെയ്യുന്നുവെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button