Latest NewsIndiaEducationNews

സിബിഎസ്ഇ പത്താംക്ലാസ് മാർക്ക് സമർപ്പിക്കാനുള്ള സമയം നീട്ടി

ന്യൂഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് വിദ്യാർഥികളുടെ ഇന്റേൺ മാർക്ക് അപ്ലോഡ് ചെയ്യാനുള്ള സമയം നീട്ടി. സമയപരിധി ജൂൺ 30 വരെയാണ് നീട്ടിയിരിക്കുന്നത്.

സ്കൂളുകൾക്ക് മാർക്ക് അപ്‌ലോഡ് ചെയ്യാൻ നേരത്തെ ജൂൺ 11വരെയാണ് സമയം നൽകിയിരുന്നത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ലോക്ഡൗൺ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം നീട്ടികൊണ്ട് ഉത്തരവ് നൽകിയിരിക്കുന്നത് . ഇതേതുടർന്ന് പത്താംക്ലാസ്സ് ഫലം ഇനിയും വൈകുന്നതാണ്. ജൂൺ 20ന് അന്തിമഫലം പ്രഖ്യാപിക്കുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button