ന്യൂഡല്‍ഹി: പരീക്ഷ എഴുതുന്ന തന്റെ എല്ലാ യുവ സുഹൃത്തുകള്‍ക്കും ആശംസകള്‍ നേരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നത്. സിബിഎസ്ഇ നടത്തുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ എഴുതുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്.
പരീക്ഷ എഴുതുന്ന തന്റെ എല്ലാ യുവ സുഹൃത്തുകള്‍ക്കും ആശംസകള്‍ നേരുന്നു. സന്തോഷത്തോടെയും സമ്മര്‍ദ്ദരഹിതമായും പരീക്ഷയ്ക്ക് ഹാജരാകാന്‍ അഭ്യര്‍ത്ഥിക്കുന്നു. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആശംസകള്‍ നേരുന്നതായും മോദി ട്വിറ്ററില്‍ കുറിച്ചു.
പരീക്ഷയോടുള്ള വിദ്യാര്‍ത്ഥികളുടെ ഭയം മാറ്റാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ജനുവരി 20ന് ‘പരീക്ഷാ പേ ചര്‍ച്ച 2020’ പരിപാടി നടത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2000ത്തോളം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. പരീക്ഷകളെ എങ്ങനെ അഭിമുഖീകരിക്കണമെന്നും പരീക്ഷാപ്പേടി എങ്ങനെ അകറ്റണമെന്നും തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് പ്രധാനമന്ത്രി ഉത്തരം നല്‍കിയിരുന്നു.
രാജ്യത്ത് 18,89,878 വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലം സിബിഎസ്ഇയുടെ പത്താംതരം പരീക്ഷ എഴുതുന്നത്. 12,06,00 വിദ്യാര്‍ത്ഥികളാണ് പന്ത്രണ്ടാംതരം പരീക്ഷ എഴുത്തത്.
Post Your Comments