ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാർക്ക് തോൽവി. ലീഗിൽ 15-ാം സ്ഥാനത്തുള്ള ബ്രൈറ്റനാണ് സിറ്റിയെ അട്ടിമറിച്ചത്. 10 പേരുമായി കളിച്ച സിറ്റിയെ രണ്ടാം പകുതിയിൽ നേടിയ മൂന്ന് ഗോളുകളുടെ മികവിൽ ബ്രൈറ്റൺ 3-2ന് തോൽപ്പിച്ചു. ഏറെ നാളുകളുടെ ഇടവേളയ്ക്ക് ശേഷം സ്വന്തം തട്ടകത്തിൽ മടങ്ങിയെത്തിയ ആരാധകർക്ക് അക്ഷരാർത്ഥത്തിൽ വിരുന്നൊരുക്കുകയായിരുന്നു ത്രില്ലിംഗ് മാച്ചിലുടെ ബ്രൈറ്റൺ.
രണ്ടു ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു മാഞ്ചസ്റ്റർ സിറ്റി ബ്രൈറ്റണു മുന്നിൽ അടിയറവ് പറഞ്ഞത്. മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ഇൽകായ് ഗുണ്ടോഗൻ സിറ്റിക്കായി ലീഡ് നേടി. എന്നാൽ 10ാം മിനുട്ടിൽ ബ്രൈറ്റൺ താരത്തെ ടാക്കിൾ ചെയ്തതിന് ജോ കാൻസലോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് സിറ്റിക്ക് തിരിച്ചടിയായി.
48-ാം മിനുട്ടിൽ ഫിൽ ഫോഡൻ സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി. എന്നാൽ 50-ാം മിനുട്ടിൽ ബ്രൈറ്റൺ ആദ്യ ഗോൾ നേടി. റോഡ്രിയുടെ പിഴവ് മുതലെടുത്ത ട്രൊസാഡ് സിറ്റി പ്രതിരോധ നിരയെ തകർത്ത ആദ്യ ഗോൾ നേടി. 72-ാം മിനുട്ടിൽ വെബ്സ്റ്റർ ഹെഡറിലൂടെ ആതിഥേയരെ ഒപ്പമെത്തിച്ചു.76-ാം മിനുട്ടിൽ സീസണിൽ തന്റെ ആദ്യ ഗോൾ നേടി ബ്രൈറ്റണിന് മിന്നും ജയം സമ്മാനിക്കുകയായിരുന്നു.
Post Your Comments