Latest NewsNewsIndiaCrime

വീട്ടിൽ താമസിച്ച്​ പഠിച്ച 14കാരിയെ ബലാത്സംഗം ചെയ്തു; കോളേജ്​ അധ്യാപകൻ അറസ്റ്റിൽ

ഗുവാഹത്തി: വീട്ടിൽ താമസിച്ച്​ പഠിച്ച 14കാരിയെ ബലാത്സംഗം ചെയ്​ത സംഭവത്തിൽ കോളേജ് ​ അധ്യാപകൻ അറസ്റ്റിൽ. ബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്യുകയുണ്ടായി. അസമിലെ ചിരങ്​ ജില്ലയിലാണ്​ ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്.

ബെങ്​ടോൾ കോളേജിലെ ഫിലോസഫി വിഭാഗത്തിൽ അസിസ്റ്റന്‍റ്​ പ്രഫസറായ പ്രബിൻ നർസാരിയുടെ വീട്ടിൽ തിങ്കളാഴ്ചയാണ്​ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായത്​.

മികച്ച വിദ്യാഭ്യാസം നൽകാമെന്ന്​ വിശ്വസിപ്പിച്ച്​ നർസാരി ഒരു വർഷമായി പെൺകുട്ടിയെ സ്വന്തം വീട്ടിൽ താമസിപ്പിച്ച്​ വരികയായിരുന്നു ഉണ്ടായത്. അകന്ന ബന്ധത്തിൽപ്പെട്ട പെൺകുട്ടി ദരിദ്ര കുടുംബത്തിലെ അംഗമായിരുന്നു. വീട്ടിൽ താമസിച്ച്​ പഠിക്കുന്നതിനിടെയാണ്​ 10ാം ക്ലാസുകാരിയെ നർസാരി ബലാത്സംഗത്തിനിരയാക്കിയത്​.

നർസാരി ലൈംഗിക പീഡനത്തിനിരയാക്കിയതായും തുടർന്ന്​ ജീവിച്ചിരിക്കാൻ താൽപര്യമില്ലെന്നും ആത്മഹത്യ ചെയ്യുന്നതിന്​ മുമ്പ്​ പെൺകുട്ടി ആൺസുഹൃത്തിന്​ വാട്​സാപ്പ്​ സന്ദേശം അയച്ചതായി പൊലീസ്​ പറയുകയുണ്ടായി. സുഹൃത്ത്​ ആത്മഹത്യ കുറിപ്പ്​ പുറത്തുവിട്ടതോടെ കുടുംബം കേസ്​ കൊടുക്കുകയായിരുന്നു ഉണ്ടായത്.

പോക്​സോ, ആത്മഹത്യാ പ്രേരണാകുറ്റം അടക്കമുള്ള വകുപ്പുകൾ ചേർത്താണ്​ നർസാരിയെ അറസ്റ്റ്​ ചെയ്​തത്​. കജൽഗോൻ ജില്ല സെഷൻസ്​ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്ന്​ ദിവസത്തേക്ക്​ പൊലീസ്​ കസ്റ്റഡിയിൽ വിട്ടു.

കേസിൽ വനിതാ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ്​ നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ബാർപേട്ട മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button