തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം ശിക്ഷാ തടവുകാരന്‍ കോവിഡ് ബാധിച്ചു മരിച്ചു. തടവുകാരനായ വിനയചന്ദ്രനാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി വിനയചന്ദ്രന്‍ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു.
Also Read: കെ.കെ ശൈലജയെ തഴഞ്ഞതിനെതിരെ അണികള്‍ക്കിടയിലും പ്രതിഷേധം; തിരികെ വിളിക്കണമെന്ന് പി.ജെ ആര്‍മി
കോവിഡ് ബാധയെ തുടര്‍ന്ന് ആലപ്പുഴ സ്വദേശിയായ വിനയചന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് കോവിഡ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു. അര്‍ബുദ ചികിത്സയ്ക്ക് വേണ്ടി മെയ് ഒന്നിനാണ് വിനയചന്ദ്രനെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏപ്രില്‍ 20ന് നടത്തിയ പരിശോധനയിലും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ നടത്തിയ പരിശോധനയിലും കോവിഡ് രോഗബാധയുണ്ടായിരുന്നില്ല. മെഡിക്കല്‍ കോളജില്‍ വെച്ച് മെയ് 14ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാവുകയും കോവിഡ് ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തത്. 2014 മുതല്‍ വിനയചന്ദ്രന്‍ ശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയുകയായിരുന്നു.
Post Your Comments