ആലപ്പുഴ: കെ.കെ ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ സിപിഎമ്മിന് എതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നു. ഇന്ന് ഏറ്റവും പ്രാപ്തിയുള്ള നേതാക്കളില്‍ ഒരാളായ കെ കെ ശൈലജയെ മന്ത്രിസ്ഥാനത്ത് നിന്നും ഒഴിവാക്കി പാര്‍ട്ടി വിപ്പ് റോളിലേക്ക് തരംതാഴ്ത്തിയതിൽ പരിഹാസവുമായി ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി. ‘ഇനി ഞാൻ ഉറങ്ങട്ടേ’ എന്ന ക്യാപ്ഷൻ നൽകി ശൈലജയുടെ ചിത്രം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചായിരുന്നു വാചസ്പതിയുടെ പരിഹാസം.
രണ്ടാം പിണറായി മന്ത്രിസഭയിൽ ഏവരും പ്രതീക്ഷിച്ചിരുന്ന ഒരു പേരായിരുന്നു കെ കെ ശൈലജ. എന്നാൽ, പിണറായിയുടെ രണ്ടാം എഡിഷണിൽ ശൈലജയെ പാർടി വിപ്പായി സി പി എം തിരഞ്ഞെടുത്തു. രാവിലെ നടന്ന പി.ബി. നേതാക്കളും യോഗവും തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റുമാണ് മന്ത്രിമാരുടെ പാനല്‍ തയ്യാറാക്കിയത്. സിപിഎം. സംസ്ഥാന സമിതി അംഗീകരിച്ച പട്ടികയിലെ ഏറ്റവും പ്രത്യേക ശൈലജയ്ക്കും ഇടമില്ല എന്നുള്ളതാണ്. 99 സീറ്റുമായി അധികാരത്തില്‍ വീണ്ടും എത്തിയ സിപിഎമ്മിന്റെ വിജയ തിളക്കത്തിന് മങ്ങലേല്‍പ്പിക്കുന്നതാണ് ശൈലജയെ ഒഴിവാക്കുന്ന തീരുമാനം.
ഇത്തവണ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിനാണ് ഷൈലജ വിജയിച്ചത്. നിപ, കോവിഡ് തുടങ്ങിയ മഹാമാരികളെ നേരിട്ട ഷൈലജയുടെ ശൈലി വലിയ ചര്‍ച്ചയായിരുന്നു. ശൈലജയുടെ പ്രവര്‍ത്തനം പിണറായി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിന് വലിയ തോതില്‍ കാരണമായിരുന്നു.
Post Your Comments