Latest NewsNewsIndia

കോവിഡിന്റെ രണ്ടാം തരംഗത്തിൽ ദുരിതത്തിലായി; ഉപജീവനത്തിന് യാതൊരു മാർഗവുമില്ല; പുരസ്‌കാരങ്ങൾ വിറ്റ് സിനിമാ നടി

ഹൈദരാബാദ്: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ഉപജീവനമാർഗം നിലച്ചതോടെ തനിക്ക് ലഭിച്ച പുരസ്‌കാരങ്ങൾ വിറ്റ് ജീവിത മാർഗം തേടി സിനിമാ നടി. തെലുങ്ക് സിനിമയിൽ ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം പവള ശ്യാമളയാണ് ജീവിക്കാൻ വേണ്ടി പുരസ്‌ക്കാരങ്ങൾ വിറ്റത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ഷൂട്ടിംഗ് നിലച്ചതോടെയാണ് പവള ശ്യാമളയുടെ ജീവിതം ദുരിതത്തിലായത്.

Read Also: അശരണർക്കായുള്ള കൈത്താങ്ങ്; തൃശൂർ മെഡിക്കൽ കോളേജിൽ സേവാഭാരതി നടത്തുന്ന അന്നദാനം 18 -ാം വർഷത്തിലേക്ക്

ഭക്ഷണത്തിനോ ചികിത്സയ്‌ക്കോ പോലും വഴിയില്ലാതെ ബുദ്ധിമുട്ടിലാകുകയായിരുന്നു താരം. പവള ശ്യാമളയുടെ മകൾ അപകടത്തിൽ പെട്ട് മാസങ്ങളായി കിടപ്പിലാണ്. ക്ഷയരോഗ ബാധിതയായ മകളുടെ ചികിത്സയ്ക്ക് മാത്രം 10000 രൂപയോളമാണ് മാസം ചെലവാകുന്നത്. ദുരിത കാലത്ത് ആരും തങ്ങളെ സഹായിക്കാനെത്തിയില്ലെന്നും ആഹാരത്തിനും മകളുടെ ചികിത്സയ്ക്കുമായി തനിക്ക് ലഭിച്ച പുരസ്‌കാരങ്ങൾ വിൽക്കേണ്ടി വന്നെന്നും ഇവർ പറയുന്നു.

Read Also: ചിലര്‍ക്ക് അറിയേണ്ടത് സൈസ്, മറ്റ് ചിലര്‍ സ്വകാര്യ ഭാഗങ്ങള്‍ അയയ്ക്കും; തുറന്നു പറഞ്ഞ് നിത്യ മേനോന്‍

ഒടുവിൽ തങ്ങളുടെ ദുരവസ്ഥ കണ്ട് നടി കരാട്ടെ കല്യാണി സഹായം നൽകിയെന്നും 10,000 രൂപ തങ്ങൾക്ക് ഇവർ നൽകിയെന്നും ശ്യാമള പറഞ്ഞു. ഏറെ വർഷക്കാലമായി തെലുങ്ക് സിനിമയിലെ അഭിനേതാവാണ് പവൻ ശ്യാമള. കോവിഡ് പ്രതിസന്ധി മൂലം നിരവധി പേരാണ് ഉപജീവനമാർഗം നിലച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കോവിഡ് വൈറസ് വ്യാപനം ശമിച്ച് കാര്യങ്ങൾ പഴയതു പോലെയാകുമെന്ന പ്രതീക്ഷയിലാണ് ഇത്തരക്കാർ ജീവിതം മുന്നോട്ട് നീക്കുന്നത്.

Read Also: ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ പാലസ്തീൻ ഫുട്‌ബോൾ താരം കൊല്ലപ്പെട്ടു; പ്രതിഷേധവുമായി ഹമാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button