
ഗാസസിറ്റി: ഗാസയിൽ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ പാലസ്തീൻ ഫുട്‌ബോൾ താരം കൊല്ലപ്പെട്ടു . 23 കാരനായ മുഅത്ത് നബിൽ അൽ സാനിൻ എന്ന താരമാണ് കൊല്ലപ്പെട്ടത്. പാലസ്തീൻ ഫുട്‌ബോൾ ഫെഡറേഷൻ മുഅത്ത് സാനിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്.
ഇത്തിഹാദ് ബീറ്റ് ഹനൗൺ, ബീറ്റ് ലാഹിയ, ഖദാമത്ത് ജാബ്ലിയ എന്നീ ടീമുകളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഹമാസ് രംഗത്തെത്തിയിട്ടുണ്ട്. ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഹമാസ് പാലസ്തീനിൽ ഇന്ന് ദേശീയ പണിമുടക്കും നടത്തിയിരുന്നു.
Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 2879 കേസുകൾ, മാസ്‌ക് ധരിക്കാത്തത് 1550 പേർ
Post Your Comments