Latest NewsKerala

‘ഉളിയെറിഞ്ഞു പെരുന്തച്ചൻ….’ കെകെ ശൈലജയ്ക്ക് മന്ത്രിസ്ഥാനം നൽകാത്തതിൽ പരിഹാസവുമായി പിസി ജോർജ്ജ്

ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രിമാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കെ.കെ ശൈലജക്ക് പാര്‍ട്ടി വിപ്പ് സ്ഥാനമാണ് സി.പി.എം നല്‍കിയിരിക്കുന്നത്.

കോട്ടയം: രണ്ടാം ഇടത് മുന്നണി സര്‍ക്കാരില്‍ പിണറായി വിജയന്‍ ഒഴികെ മന്ത്രിസഭയിലേക്ക് എത്തുന്ന ബാക്കിയെല്ലാവരും പുതുമുഖങ്ങള്‍. അതേസമയം ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രിമാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കെ.കെ ശൈലജക്ക് പാര്‍ട്ടി വിപ്പ് സ്ഥാനമാണ് സി.പി.എം നല്‍കിയിരിക്കുന്നത്. ഇതിൽ പരോക്ഷ പരിഹാസവുമായി പിസി ജോർജ് രംഗത്തെത്തി.

പെരുന്തച്ചന്റെ ഫോട്ടോ വെച്ച്, ഉളിയെറിഞ്ഞു പെരുന്തച്ചൻ എന്നാണ് പിസി ജോർജിന്റെ പോസ്റ്റ്. അതേസമയം രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃത്താല എം.എല്‍.എ എം .ബി രാജേഷ് ആയിരിക്കും സ്പീക്കര്‍.

read also: ‘തീരുമാനം പാർട്ടിയുടേതാണ്, വേറൊന്നും പറയാനില്ല’; രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിൽ കെ കെ ശൈലജ

സി.പി.എം പട്ടിക ഇങ്ങനെയാണ് – എം.വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര്‍ ബിന്ദു, വീണാ ജോര്‍ജ്ജ്, വി അബ്ദുള്‍ റഹ്മാന്‍, എന്നിവരെയാണ് മന്ത്രിമാരായി തീരുമാനിച്ചത്. മന്ത്രിമാരുടെ വകുപ്പ് വിഭജനം തീരുമാനിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button