ബെയ്ജിംഗ്: മസ്ജിദുകളെ പോലും വെറുതെ വിടാതെ ചൈന. മതവിശ്വാസത്തിൽ നിയന്ത്രണം കൊണ്ടുവന്നതിനു പിന്നാലെ രാജ്യത്തെ പല മസ്ജിദുകളും കമ്യൂണിസ്റ്റ് ബോർഡുകളും കൊടികളും ചിഹ്നങ്ങളും സ്ഥാപിച്ച് മറച്ചുവെയ്ക്കുകയാണ് ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ. അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചത്.
Read Also: കാര്യം കഴിഞ്ഞ് അങ്ങനെ വലിച്ചെറിയല്ലേ; കറിവേപ്പില വെറും നിസാരക്കാരനല്ല…..!
ചൈനയുടെ പടിഞ്ഞാറൻ പ്രദേശമായ സിൻജിയാങ്ങിലുള്ള ഖിരാ നഗരത്തിലെ ജിയാമൻ മസ്ജിദ് ചൈനീസ് സർക്കാർ കമ്യൂണിസ്റ്റ് കൊടികളും ചിഹ്നങ്ങളും ബോർഡുകളും സ്ഥാപിച്ച് മറച്ചിരിക്കുകയാണ്. പള്ളിയിലെ താഴികക്കുടം വരെ നീക്കം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ രാജ്യത്തെ ആയിരത്തോളം പള്ളികൾ ചൈനീസ് സർക്കാർ ലക്ഷ്യം വെച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ജിയാമൻ മസ്ജിദ് അവിടെ ഉണ്ടായിരുന്നുവെന്നതിന്റെ അവശേഷിപ്പുകൾ തുടച്ചു നീക്കാനാണ് ചൈനീസ് അധികൃതരുടെ ശ്രമം.
അതേസമയം തങ്ങൾ മതപരമായ സ്ഥലങ്ങളൊന്നും നശിപ്പിക്കുകയോ തകർക്കുകയോ ചെയ്തിട്ടില്ലെന്നാണ് ചൈനീസ് അധികൃതർ വിശദീകരിക്കുന്നത്. അവ സംരക്ഷിക്കുന്നതിനായാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ഇതിനായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇവർ വാദിക്കുന്നു.
Post Your Comments