Latest NewsKeralaNews

‘ദേഹത്ത് ചെളി പറ്റാതെ പന്നികളെ എങ്ങനെ നേരിടണമെന്ന് അശ്വതി കാണിച്ചു തന്നു’; പിന്തുണയുമായി സന്ദീപ് വാചസ്പതി

ചാനൽ ഫ്ലോറിലെ ആഢ്യത്വം ഇവിടെയും പുലർത്തിയ അശ്വതിയോട് ഇഷ്ടം കൂടി. ഒപ്പം ബഹുമാനവും.

സമൂഹമാധ്യമത്തിൽ സജീവമായ നടിയാണ് അശ്വതി ശ്രീകാന്ത്. താരം പങ്കുവച്ച ചിത്രത്തിന് താഴെ മോശം കമന്റുമായി എത്തിയ വ്യക്തിയ്ക്ക് അശ്വതി നൽകിയ മറുപടിയ്ക്ക് സോഷ്യൽ മീഡിയയുടെ കയ്യടി ലഭിക്കുകയാണ്. നവമാധ്യമകാലത്ത് മികച്ച മറുപടി നൽകിയ അശ്വതിയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി.

സന്ദീപ് പോസ്റ്റ്

നവ മാധ്യമ കാലഘട്ടത്തിൽ കണ്ട ഏറ്റവും മികച്ച പ്രതികരണം. ഇതു പോലൊരെണ്ണം ഈ അടുത്തെങ്ങും കണ്ടിട്ടില്ല. ഞരമ്പ് രോഗികളെ പലപ്പോഴും പലരും നേരിടുന്നത് അതിലും തറ മറുപടി നൽകിയാണ്. അതോടെ ഞരമ്പൻ മാന്യനായി മാറും. ചിലരെങ്കിലും അവന്റെ ഭാഗം ചേരുന്ന അവസ്ഥ പ്രതികരണത്തിലൂടെ ഉണ്ടാവുകയും ചെയ്യും.
പക്ഷെ നിലവാരം എന്താണെന്ന് കാണിച്ചു കൊടുത്ത Aswathy Sreekanth ന് ആദരം നിറഞ്ഞ അഭിവാദ്യങ്ങൾ. ദേഹത്ത് ചെളി പറ്റാതെ പന്നികളെ എങ്ങനെ നേരിടണമെന്ന് അശ്വതി കാണിച്ചു തന്നു. ചാനൽ ഫ്ലോറിലെ ആഢ്യത്വം ഇവിടെയും പുലർത്തിയ അശ്വതിയോട് ഇഷ്ടം കൂടി. ഒപ്പം ബഹുമാനവും.
……….
Nb: പന്നി പ്രയോഗത്തിന് ബർണാഡ് ഷായോട് കടപ്പാട്. (Don’t wrestle with pigs. You both get filthy and the pig likes it.)

https://www.facebook.com/535305703489703/posts/1406585566361708/

 

shortlink

Related Articles

Post Your Comments

Related Articles


Back to top button