നമ്മുടെയെല്ലാം വീടുകളിൽ കാണപ്പെടുന്ന ഒന്നാണ് കറിവേപ്പില. കറികൾക്ക് രുചിയും മണവും ലഭിക്കാനായി നാമെല്ലാം കറിവേപ്പില ഉപയോഗിക്കുമെങ്കിലും ആവശ്യം കഴിഞ്ഞാൽ കറിവേപ്പിലയെ വലിച്ചെറിയാറാണ് പതിവ്. എന്നാൽ നാം വലിച്ചെറിയുന്ന കറിവേപ്പിലയുടെ ഔഷധ ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല.
നേത്രരോഗങ്ങൾ, മുടികൊഴിച്ചിൽ, പ്രമേഹം, കൊളസ്ട്രോൾ, വയറു സംബന്ധിയായ രോഗങ്ങൾ എന്നിവയെ എല്ലാം നിയന്ത്രിക്കാൻ കറിവേപ്പിലക്ക് കഴിവുണ്ട്. വിറ്റാമിൻ എയുടെ കലവറയായാണ് കറിവേപ്പില. പ്രോട്ടീൻ, ഫൈബർ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും കറിവേപ്പിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കറിവേപ്പില കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതിനാൽ തന്നെ കഴിക്കുന്ന ഭക്ഷണത്തിൽ പതിവായി കറിവേപ്പില ഉൾപ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തി ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും കരൾ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും വളരെ മികച്ചതാണിത്.
Read Also: വിവാഹം കഴിക്കാതെ ഒരുമിച്ചു കഴിയുന്നത് അംഗീകരിക്കാനാവില്ല: കമിതാക്കളുടെ ആവശ്യം തള്ളി ഹൈക്കോടതി
തലമുടി തഴച്ച് വളരാനും മുടികൊഴിച്ചിൽ കുറയ്ക്കാനും പേൻ, ഈര് എന്നിവ അകറ്റാനും കറിവേപ്പില സഹായിക്കും. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അരമണിക്കൂറിന് ശേഷം കുളിച്ചാൽ പേൻ, ഈര്, താരൻ എന്നിവ നിശ്ശേഷം മാറിക്കിട്ടും. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചാൽ തലമുടി തഴച്ച് വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കുകയും ചെയ്യും. കറിവേപ്പില, കറ്റാർവാഴ, മൈലാഞ്ചി എന്നിവ ചേർത്ത് എണ്ണ കാച്ചി തലയിൽ തേച്ചാൽ മുടി കൊഴിച്ചിൽ കുറയും. വായുടെ അരുചി മാറിക്കിട്ടാൻ കറിവേപ്പിലയരച്ച് മോരിൽ കലക്കി സേവിക്കുന്നതും നല്ലതാണ്.
Post Your Comments